പ്രിയ വർഗീസിന്റെ നിയമനം ;ഹർജി നൽകിയാൽ വി സി ക്കെതിരെ നടപടിക്ക് സാധ്യത ; കേരള വിസി സേർച്ച്‌ കമ്മിറ്റി സെനറ്റ് പ്രതിനിധി തെരഞ്ഞെടുപ്പ് ഒഴിവാക്കി.1 min read

19/8/22

തിരുവനന്തപുരം :ചാൻസിലർ കൂടിയായ ഗവർണർക്കെതിരെ കോടതിയെ സമീപിക്കാനുള്ള കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിന്റെ തീരുമാനം വൈസ് ചാൻസലർ നടപ്പിലാക്കിയാൽ ശക്തമായ അച്ചടക്കനടപടി ഗവർണർ സ്വീകരിക്കുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ സൂചിപ്പിച്ചു.

ഇന്നലെ ഓൺലൈനായി വിളിച്ചു ചേർത്ത കണ്ണൂർ സിൻഡിക്കറ്റിന്റെ അടിയന്തിര യോഗമാണ് ഗവർണരുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

സിൻഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിസി യുടെ നിർദ്ദേശപ്രകാരം രജിസ്ട്രാറാകും കോടതിയെ സമീപിക്കുക. സർവ്വകലാശാലയുടെ അധിപനായ ചാൻസിലരുടെ ഉത്തരവ് കീഴുദ്യോഗസ്ഥർ ലംഘിക്കുന്നതും കോടതിയിൽ ചോദ്യം ചെയ്യുന്നതും ഉത്തരവാദ വൈരുദ്ധ്യമായി, (dereliction of duty) കണക്കാക്കി ശിക്ഷാ നടപടികൾ സ്വീകരിക്കാൻ നിയമന അധികാരി കൂടിയായ ചാൻസലർക്ക് അധികാരമുണ്ട്.

കലാമണ്ഡലം കല്പിത സർവകലാശാലയുടെ വിസി,ചാൻസലർ കൂടിയായ ഗവർണർക്കെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി സർക്കാർ നിർദേശ പ്രകാരം പിൻവലിക്കുകയായിരുന്നു. അതുകൊണ്ട് ഗവർണർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കുന്നതിൽ നിന്ന് വൈസ് ചാൻസലർ
ഒഴിഞ്ഞേക്കും. പകരം റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനക്കാരിയായ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസ് കോടതിയെ സമീപിക്കുമെന്നറിയുന്നു.

കേരള വിസി സേർച്ച്‌ കമ്മിറ്റി —
സെനറ്റ് പ്രതിനിധി തെരഞ്ഞെടുപ്പ് ഒഴിവാക്കി.

കേരള വി സി നാളെ വിളിച്ചു ചേർത്തിട്ടുള്ള പ്രത്യേക സെനറ്റ് യോഗത്തിൽ വിസിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പുതിയ അംഗത്തെ തെരഞ്ഞെടുക്കുവാനുള്ള അജണ്ട ഒഴിവാക്കി.

വിദ്യാർത്ഥി സിൻഡിക്കേറ്റ് അംഗ തെരഞ്ഞെടുപ്പും, ഒരു
എയിഡഡ് കോളേജിൽ സ്വാശ്രയ കോഴ്സ് കൂടി അനുവദിക്കുന്നതും മാത്രമാണ് അജൻഡയും വൈസ് ചാൻസലർ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ജൂലൈ 15ന് ചേർന്ന് സെനറ്റിന്റെ വിശേഷാൽ യോഗം സേർച്ച്‌ കമ്മിറ്റിയിലെ അംഗമായി പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ: വി.കെ.രാമചന്ദ്രന്റെ പേര് നിർദേശിച്ചിരുന്നെങ്കിലും അദ്ദേഹം സ്ഥാനത്ത് നിന്ന് സ്വയം ഒഴിവായി.

സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള സമയപരിധി കഴിഞ്ഞതുകൊണ്ട് മൂന്നംഗ കമ്മിറ്റിയിൽ ചാ ൻസിലറുടെയും യുജിസിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഗവർണർ കമ്മിറ്റി രൂപീകരിച്ചു. സർവകലാശാല സെനറ്റ് പ്രതിനിധിയുടെ പേരു ലഭ്യമാകുന്ന മുറയ്ക്ക് കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്താൻ വ്യവസ്ഥ ചെയ്തുകൊണ്ടാണ് സെർച്ച് കമ്മിറ്റി വിജ്ഞാപനം ഗവർണരുടെ ഓഫീസ് പുറപ്പെടുവിച്ചത്.

സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസമാ യതുകൊണ്ട് കാലാവധി തീരുന്നതുവരെ സർവ്വകലാശാല സെന റ്റിന്റെ പ്രതിനിധിയുടെ പേര് നിർദേശിക്കാതി രിക്കുന്നതിതാണ് ഇന്ന് ചേർന്ന കേരള സെനറ്റ് യോഗത്തിന്റെ അജന്തയിൽ ഉൾപ്പെടുത്താത്തതെ റിയുന്നു.

സേർച്ച് കമ്മിറ്റിയിലേക്ക് ചാൻസർ പ്രതിനിധി, യുജിസി പ്രതിനിധി,സെനറ്റ് തെരഞ്ഞെടുക്കുന്ന പ്രതിനിധി എന്നിവരാണ് അംഗങ്ങളായുള്ളത്. സെർച്ച് കമ്മിറ്റിയുടെ ഘട നയിൽ മാറ്റം വരുത്തുവാനും കമ്മിറ്റി അംഗങ്ങളുടെ എണ്ണം കൂട്ടുവാനുമുള്ള നിയമഭേദഗതി ബില്ല് നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ വരുന്നുണ്ട്. ബില്ല് പാസ്സായതിന് ശേഷം മാത്രമേ സർവ്വകലാശാല സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കുകയുള്ളൂ.

അതിനിടെ ഇന്ന്‌ കൂടുന്ന സെനറ്റ് യോഗത്തിൽ ഏകപക്ഷീയമായി സേർച്ച്‌ കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടിയെ അപലപിച്ചുകൊണ്ട് പ്രമേയം അവതരിപ്പിക്കാൻ സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം ദേശാഭിമാനി പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാഷ്ട്രീയ തീരുമാനപ്രകാരം പ്രസ്തുത പ്രമേയം സെനറ്റിൽ അവതരിപ്പിച്ചാൽ അനായാസേന പാസാകാൻ ആവും. സെനറ്റ് അധ്യക്ഷൻകൂടിയായ ചാ ൻസിലർക്കെതിരെ പ്രമേയം അവതരിപ്പിക്കണമെങ്കിൽ വിസി യുടെ അനുമതി ആവശ്യമാണ്. പ്രമേയം അവതരിപ്പിക്കാൻ ബിസി അനുമതി നൽകിയാൽ വിസിയുടെ നിലനിൽപ്പ് പരുങ്ങലിലാകും.

Leave a Reply

Your email address will not be published. Required fields are marked *