വേദവേദാംഗ വിഷയങ്ങളിൽ അഗാധമായ അറിവു നേടിയിട്ടുള്ള ഒരു മഹാപണ്ഡിതനാണ് മഹാദേവ ഹരിഹര ശാസ്ത്രികൾ എന്ന പ്രൊഫ.എം.എച്ച് .ശാസ്ത്രികൾ. കിളിമാനൂർ കൊട്ടാരത്തിനു സമീപത്തുള്ള കോട്ടക്കുഴിമഠത്തിൽ മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളിൻ്റെയും മകനായി 1911 ജനുവരി 18 നാണ് ശാസ്ത്രികൾ ജനിച്ചത്. കിളിമാനൂർ ഗവൺമെൻ്റ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി, പാൽക്കുളങ്ങര രാജകീയ സംസ്കൃത സ്കൂളിൽ നിന്ന് ശാസ്ത്രി, ഉപാദ്ധ്യായ, മഹോപാദ്ധ്യായ എന്നീ പരീക്ഷകൾ പാസ്സായി.തിരുവനന്തപുരം സംസ്കൃത കോളേജിൽ നിന്ന് ഗോൾഡു മെഡലോടേ. മഹോപാദ്ധ്യായൻ പരീക്ഷ പാസ്സായി രാമറാവു സ്കോളർഷിപ്പും കരസ്ഥമാക്കാൻ കഴിഞ്ഞു.തിരുവനന്തപുരം സംസ്കൃത കോളേജിൽ അദ്ധ്യാപകനായി.1966-ൽ റിട്ടയർ ചെയ്തു. തൻ്റെ ശിഷ്ടജീവിതം ഗുരുദേവ സന്ദേശ പ്രചാരണത്തിനു വേണ്ടി മാറ്റി വയ്ക്കുകയാണ് ശാസ്ത്രികൾ ചെയ്തത്.1970 സിസംബർ 31-ന്അദ്ദേഹം ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ മുഖ്യാചാര്യനായി നിയമിക്കപ്പെട്ടു. ഏഴു വർഷക്കാലം അദ്ദേഹം അവിടെ ആചാര്യനായിരുന്നു. ബ്രഹ്മവിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കു വേണ്ടി ശാസ്ത്രികൾ തയ്യാറാക്കിയ പഠന വിവരങ്ങൾ ക്രോഡീകരിച്ച് ഗുരുപ്രസാദം എന്ന പേരിൽ ഗൃന്ഥരുപത്തിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. നളചരിതം ആട്ടക്കഥയ്ക്ക് രസകൗമുദി എന്ന പേരിൽ ശാസ്ത്രികൾ എഴുതിയ വ്യാഖ്യാനം മലയാള ഭാഷയ്ക്ക് നല്ലൊരു മുതൽക്കുട്ടാണ്. മഹാകവി ഉള്ളൂരാണ് ഈ വ്യാഖ്യാനത്തിന് അവതാരിക എഴുതിയത്. ശാസ്ത്രികൾ ഒരു ഭഗവദ് ഗീതോപാസകനാണ്. ജിജ്ഞാസുക്കൾക്കു വേണ്ടി അദ്ദേഹം ഗീതാ ക്ലാസ്സുകൾ നടത്തുക പതിവായിരുന്നു.15 കൃതികളുടെ കർത്താവാണ് ശാസ്ത്രികൾ .സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, രാഷ്ട്രപതിയുടെ ഓറിയൻറൽ സ്കോളർ അവാർഡ്, ശിവഗിരമoത്തിൻ്റെ ആദരവ്, അമൃതാനന്ദമയീമഠത്തിൻ്റെ അമൃത കീർത്തി പുരസ്കാരം, വിശ്വ സംസ്കൃത പ്രതിഷ്ഠാനത്തൻ്റെ പണ്ഡിതരത്നം അവാർഡ് ,ബ്രാഹ്മണസഭയുടെ ധർമ ശ്രേഷ്ഠ പുരസ്കാരം, ഒളപ്പമണ്ണ അവാർഡ്, കാലടി ശ്രീശങ്കാരചാര്യ സംസ്കൃത സർവ്വകലാശാല ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചിട്ടുണ്ട്. മൂന്ന് മക്കൾ. 2012 ഏപ്രിൽ 11-ാം തീയതി പണ്ഡിത ചക്രവർത്തി എം.എച്ച് ശാസ്ത്രികൾ അന്തരിച്ചു.
2024-04-11