പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ നെറ്റ്-സെറ്റ് പരിശീലനം1 min read

 

തിരുവനന്തപുരം :പ്രഗൽഭനായ ഭാഷാദ്ധ്യാപകനും നാടകാചാര്യനും സാഹിത്യനിരൂപകനുമായ പ്രൊഫ. എൻ.കൃഷ്ണപിള്ളയുടെ സ്മരണാർത്ഥം തിരുവനന്തപുരത്ത് മുപ്പത്തഞ്ചുവർഷമായി പ്രവർത്തിക്കുന്ന പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ, അക്ഷരം മുതൽ ഐ.എ.എസ് വരെ എന്ന പദ്ധതിയുടെ ഭാഗമായി, നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) എന്നീ കോഴ്‌സുകൾ ആരംഭിക്കുന്നു. മലയാളം ഐച്ഛികമായി എം.എ പാസായവർക്കുള്ളതാണ് ഈ കോഴ്‌സുകൾ. ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ, ഡോ.എം.എൻ.രാജൻ, ഡോ.എഴുമറ്റൂർ രാജരാജവർമ്മ, ഡോ.സി. ഉദയകല തുടങ്ങിയ പ്രഗൽഭരായ അദ്ധ്യാപകർ ക്ലാസുകൾ നയിക്കും. അഞ്ചുമാസം ശനി, ഞായർ ദിവസങ്ങളിൽ 10 മുതൽ 4വരെയാണ് ക്ലാസ്. എല്ലാ ദിവസവും ക്ലാസിനൊപ്പം എഴുത്തുപരീക്ഷയും ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ലൈബ്രറി സൗകര്യം ലഭിക്കുന്നതാണ്.
അക്ഷരം മുതൽ ഐ.എ.എസ് വരെ എന്ന പദ്ധതിയുടെ ഭാഗമായി ലളിതം മലയാളം സർട്ടിഫിക്കറ്റ് കോഴ്‌സ്, ഡിപ്ലോമ കോഴ്‌സ്, സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്‌സ്, സിവിൽ സർവ്വീസ് (മലയാളം ഐച്ഛികം) കോഴ്‌സ് എന്നിവയും ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0471 2330338; 99950 08104; 97780 80181 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ.പന്ന്യൻ രവീന്ദ്രൻ, സെക്രട്ടറി ഡോ.എഴുമറ്റൂർ രാജരാജവർമ്മ, കോഴ്‌സ് കോ-ഓർഡിനേറ്റർ ഡോ.സി. ഉദയകല, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീ. ശ്രീരാജ് ആർ.എസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *