സൈക്കോ ത്രില്ലർ ചിത്രം “നോബോഡി” തീയേറ്ററിലേക്ക്1 min read

25/7/22

ഔദ്യോഗിക ജീവിതത്തിൽ തൻ്റെ മുമ്പിലെത്തിയ ശവശരീരങ്ങളുടെ ഞെട്ടിക്കുന്ന കഥ പറഞ്ഞ ഫോറൻസിക് സർജനായ ഡോക്ടർ നിരഞ്ജനയുടെ ജിവിത കഥ പറയുകയാണ് നോബോഡി എന്ന ചിത്രം. വ്യത്യസ്തമായ ഈ സൈക്കോ ത്രില്ലർ ചിത്രം ചിത്രികരണം പൂർത്തിയായി തീയേറ്ററിലെത്തുന്നു.

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ.മനോജ് ഗോവിന്ദൻ നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്നു. പ്രമുഖ നടി ലെനയാണ് ഡോക്ടർ നിരഞ്ജനയായി എത്തുന്നത്. ലെനയുടെ ഏറ്റവും ശക്തമായ കഥാപാത്രമാണിത്.

ഫോറൻസിക് സർജനായ ഡോക്ടർ നിരഞ്ജനയുടെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തമായിരുന്നു തന്റെ ഭർത്താവിന്റെയും ,മകളുടെയും മരണം. അത് വെറുമൊരു മരണമായിരുന്നില്ല, കൊലപാതകമായിരുന്നു എന്ന് ഡോക്ടർ നിരഞ്ജന തിരിച്ചറിയുന്നത് , റിട്ടയർ ചെയ്യാൻ വർഷങ്ങൾ ബാക്കിയിരിക്കെയായിരുന്നു. വളണ്ടിയർ റിട്ടയർമെന്റ് എടുത്ത് തന്റെ ആത്മകഥ എഴുതുവാനുള്ള ഡോക്ടർ നിരഞ്ജനയുടെ തീരുമാനം എന്തിനായിരുന്നു? തന്റെ ഔദ്യോഗിക ജീവിതത്തിൽ തനിക്കു മുൻപിൽ എത്തിയ ചില ശവശരീരങ്ങളുടെ കഥ പറയുവാനോ?

തന്റെ ആത്മകഥ എഴുതി തുടങ്ങുന്ന ഡോക്ടർ നിരഞ്ജന തന്റെ മുൻപിൽ എത്തിയ രണ്ട് ശവശരീരങ്ങളുടെ കഥ പറയുകയാണ്. 2005 -ൽ നടന്ന മാത്യൂസിന്റെ കൊലപാതകവും, പ്രധാന ഇൻവെസ്റ്റിഗേഷൻ ഓഫീസറായ ആദ്യത്യ ഷേണായിയുടെ കൊലപാതകവും. ഈ രണ്ടു കൊലപാതകങ്ങൾക്കും തന്റെ ഭർത്താവിന്റെയും, മകളുടെയും മരണവുമായുള്ള ബന്ധം എന്തായിരുന്നു? ഡോക്ടർ നിരഞ്ജനയുടെ പോസ്റ്റുമോർട്ടം ടേബിളിൽ കിടന്നിരുന്നത് വെറും ശവശരീരങ്ങൾ ആയിരുന്നില്ല. ജീവനുള്ള ഓജസ്സുള്ള ശരീരം തന്നെയായിരുന്നു. നിഗൂഢതകളുടെ ചുരുൾ അഴിയുകയായിരുന്നു പിന്നീട്. അത്യന്തം ഉദ്യോഗജനകമായ ഈ കഥ എഴുതിയിരിക്കുന്നത് അസ്ഹറുദ്ദീനും തിയോഫിൻ പയസും ചേർന്നാണ്.
ലെനയുടെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലായിരിക്കും ഡോക്ടർ നിരഞ്ജന എന്ന കഥാപാത്രം. പ്രമുഖ ബോളിവുഡ് നടി അമിക ഷൈലിൻ്റെ ഐറ്റം ഡാൻസ് പ്രധാന ആകർഷണമാണ്. പണത്തിനും പ്രതികാരത്തിനും വേണ്ടി നടത്തുന്ന കൊലപാതകങ്ങൾ, കേസന്വേഷണത്തിലെ ട്വിസ്റ്റുകൾ, അത്യന്തം ആകാംഷ നിറഞ്ഞ ഒരു സൈക്കോ ക്രൈം ത്രില്ലറാണ് നോബോഡിഎന്ന ചിത്രം

ലെന,രാഹുൽ മാധവ്, ഇർഷാദ് അലി, സുരേഷ് കൃഷ്ണ, കൈലാഷ്, അമീർ നിയാസ്, സന്തോഷ് കീഴാറ്റൂർ, കന്നട നടി സഹാന, എലിസബത്ത് കെസിയ, ഷിബു നായർ, കന്നട നടൻ പ്രശാന്ത്, വിയാൻ മംഗലശ്ശേരി എന്നിവരോടൊപ്പം പ്രമുഖ ബോളിവുഡ് നടിയായ അമിക ഷൈലും അഭിനയിക്കുന്നു.

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മാണവും, സംവിധാനവും നിർവ്വഹിയ്ക്കുന്ന നോബോഡിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -രാമസ്വാമി നാരായണസ്വാമി, ഷിനോജ് പി.കെ, കോ. ഡയറക്ടർ – അരുൺദേവ് ,തിയോഫിൻ പയസ്, രചന – അസ്ഹറുദീൻ ,തിയോഫിൻ പയസ്, ക്യാമറ – ജിബിൻ സെബാസ്റ്റ്യൻ ,ഗാനരചന -ദിവ്യ വള്ളി സന്തോഷ്, സംഗീതം – റിനിൽ ഗൗതം , എഡിറ്റിംഗ് – അഭിലാഷ് ചന്ദ്രൻ, മേക്കപ്പ് -സുജിൽ, വിജിത്ത്, വസ്ത്രാലങ്കാരം – പ്രസാദ് ആനക്കര, കലാസംവിധാനം – ഷിബു കൃഷ്ണ, ജോജോ ആന്റണി ,നൃത്തസംവിധാനം – ജീവൻ ലൈഫിയ , പ്രൊഡക്ഷൻ കൺട്രോളർ-റോജികുര്യൻ, പി ആർ ഓ – അയ്മനം സാജൻ. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *