ഉച്ചക്കട : വേനലിൽ ദാഹജലത്തിനായി കേഴുന്ന പക്ഷികൾക്കും ചെറുപ്രാണികൾക്കും ജലപാത്രങ്ങളൊരുക്കി ഭക്തജനങ്ങൾ. ഉച്ചക്കട പുലിയൂർക്കോണം ക്ഷേത്രത്തിലാണ് ജലപാത്രങ്ങളൊരുക്കിയത്. ആദ്യ ജലം പകർന്നു കൊണ്ട് ചന്ദ്രൻ കിണറ്റിൻകര മണിക്കുട്ടൻ മരുതൂർക്കോണം എന്നിവർ ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രമോദ്, ദീപക് സന്തോഷ്, അദ്വൈത് ഇന്ദീവരം, ചന്ദ്രൻ , കിരൺ ചന്ദ്രൻ, ഡോ. സജു എന്നിവർ സംസാരിച്ചു. കടുത്ത വേനലിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജീവജാലങ്ങളെ സംരക്ഷിക്കുക വഴി പ്രകൃതി സംരക്ഷണം മാത്രമല്ല കുടുംബ ബന്ധങ്ങളെ ഊഷ്മളമാക്കുവാനുള്ള ചോദനകൂടിലഭിക്കുമെന്ന് ഡോ. സജു പറഞ്ഞു.