ഭക്തി സാന്ദ്രം.. വെള്ളായണി അശ്വതി പൊങ്കാല.. ഭക്തർക്ക് സഹായങ്ങളും സൗകര്യങ്ങളും ഒരുക്കി പോലീസും, വിവിധ സംഘടനകളും1 min read

24/3/23

തിരുവനന്തപുരം :ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ, കൊടും വേനലിനെ അവഗണിച്ചും വെള്ളായണി അമ്മക്ക് ഭക്തരുടെ ഹൃദയ പൊങ്കാല.

രാവിലെ 9.45ന് മേൽ 10.30നകത്തുള്ള മുഹൂർത്തത്തിൽ പൊങ്കാല ആരംഭിച്ചു. കോവിഡ് സാഹചര്യങ്ങളെ അതിജീവിച്ച് നടത്തുന്ന പൊങ്കാലയിൽ നാടിന്റെ വിവിധ ഇടങ്ങളിൽ നിന്നും ഭക്ത ജനങ്ങൾ പങ്കെടുത്തു.

പ്രശസ്തമായ കാളിയൂട്ട് മഹോത്സവത്തിന്റെ പ്രധാന ചടങ്ങാണ് അശ്വതി പൊങ്കാല. പള്ളിച്ചൽ, മൊട്ടമൂട്, കാട്ടാക്കട, കല്ലിയൂർ, പെരിങ്ങമല, കാരയ്ക്കമണ്ഡപം, കഴക്കൂട്ടം, കരമന, നെയ്യാറ്റിൻകര, പാറശാല, ആറ്റിങ്ങൽ തുടങ്ങി ജില്ലയിലെ വിവിധ മേഖലയിൽ നിന്നും എത്തിയ സ്ത്രീകളെ കൊണ്ട് ക്ഷേത്ര പരിസരം നിറഞ്ഞിരുന്നു.ക്ഷേത്ര നടയിലും, പരിസരത്തും തുടങ്ങി ശാന്തിവിള വരെ സ്ത്രീകളുടെ നീണ്ട നിര ഉണ്ടായിരുന്നു.

പൊങ്കാല സുഗമമായ നടത്തിപ്പിനും , ഭക്തജനങ്ങളുടെ സുരക്ഷക്കുമായി നേമം സി ഐ രഗിഷിന്റെ നേതൃത്വത്തിൽ 100ലേറെ പോലീസ് ഉദ്യോഗസ്ഥർ ക്ഷേത്ര പരിസരത്ത് വിന്യസിച്ചിട്ടുണ്ട്.50ലേറെ വനിതാ പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ട്. കൊടും ചൂടിനെ അവഗണിച്ചാണ് വനിതാ പോലീസ് സേവനം നടത്തുന്നത്.

ഭക്കർക്ക് ശീതള പാനീയങ്ങൾ, തണ്ണിമത്തൻ, ഭക്ഷണം, ആരോഗ്യപരിരക്ഷ ഇവക്കായി സ്ഥലത്തെ പ്രധാന രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഘടനകൾ രംഗത്തുണ്ട്.

സേവാഭാരതി യുടെ നേതൃത്വത്തിൽ തണ്ണീർ പന്തൽ, മെഡിക്കൽ ക്യാമ്പ്, അന്നദാനം, ചുക്ക് കാപ്പി, തണ്ണിമത്തൻ വിതരണം, ദാഹ ജല വിതരണം, ആംബുലൻസ് സേവനം തുടങ്ങിയവ ഏർപ്പെടുത്തിയിരുന്നു.

Dyfi വെള്ളായണി മേഖലയുടെ നേതൃത്വത്തിൽ ഹെൽപ് ഡസ്ക്, DYFI മെഡിക്കൽ കോളേജ് മേഖലയുടെ നേതൃത്വത്തിൽ ആംബുലൻസ് സർവീസ്, ദാഹജല വിതരണം തുടങ്ങിയവ ഏർപ്പെടുത്തിയിരുന്നു.

KSRTC, കേരള പോലീസ്, സേവാഭാരതി, VHP യുടെ ആംബുലൻസ് സേവനം, പാർവതി ഹോസ്പിറ്റൽ, con എൻജിനിയറിങ്ങ്, ക്ഷേത്ര സംരക്ഷണസമിതി,തെന്നൂർ പൗരസമിതി തുടങ്ങിയ സംഘടനകൾ ഭക്തരുടെ സഹായത്തിനായി നിലകൊണ്ടു.

നേമം വിദ്യാധിരാജ ഹോമിയോ ആശുപത്രി, പട്ടം മെഡിട്രിന ആശുപത്രി, ആരോഗ്യഭാരതി,ഇവയുടെ മെഡിക്കൽ ക്യാമ്പുകളും, ഉണ്ടായിരുന്നു.

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അനീമിയ നിർണായ ക്യാബിന് ശുഭശ്രീ, സരള, സുനിത. T. സരിത ഗോവിന്ദ്, ശ്രീഭായി എന്നിവർ നേതൃത്വം നൽകി.

1മണിക്ക് പൊങ്കാല നിവേദ്യത്തോടെ ഈ വർഷത്തെ അശ്വതി പൊങ്കാല സമാപിച്ചു. ഇനി പറണേറ്റ് നാളിലേക്ക് കാത്തിരിപ്പോടെ ഭക്തർ പടിയിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *