11/8/23
തിരുവനന്തപുരം :സസ്പെൻസ് അവസാനിപ്പിച്ച് പുതുപ്പള്ളിയിലെ LDF സ്ഥാനാർഥിയെ തീരുമാനിച്ചു.2021ൽ ഉമ്മൻചാണ്ടിയെ വിറപ്പിച്ച ജെയ്ക്ക് സി തോമസ് ആണ് 3ആം അങ്കത്തിനിറങ്ങുന്നത്.ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടായേക്കും. ഇതുസംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ ധാരണയായതായാണ് വിവരം. സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയാണ് ജെയ്ക്ക് സി തോമസ്.
ജില്ലാ കമ്മിറ്റി തയ്യാറാക്കിയ മൂന്നുപേരുടെ സാദ്ധ്യതാ പട്ടികയില്‍ ആദ്യഘട്ടം മുതല്‍ ജെയ്ക്കിനായിരുന്നു മുൻഗണന. റജി സഖറിയ, കെ.എം രാധാകൃഷ്ണൻ എന്നിവരായിരുന്നു മറ്റുള്ളവര്‍. ഇന്നുചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും സ്ഥാനാര്‍ത്ഥിയായി ജെയ്‌ക്ക് മതിയെന്ന തീരുമാനത്തിലെത്തി. നാളെ പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും
തിരഞ്ഞെടുപ്പ് വിജ്ഞാപനം കഴിഞ്ഞദിവസം പുറത്തിറങ്ങി. സെപ്റ്റംബര്‍ 5ന് നടക്കുന്ന തിരഞ്ഞെടുപ്പിന് ഇന്ന് മുതല്‍ ആഗസ്റ്റ് 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.