കേരള പത്ര ദൃശ്യ മാധ്യമ പ്രവർത്തക അസോസിയേഷൻ (PVMA )ജില്ലാ കൺവെൻഷൻ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും1 min read

27/10/23

തിരുവനന്തപുരം:മാധ്യമ രംഗത്തെ ദൃശ്യ, പത്ര, ഓൺലൈൻ പ്രവർത്തകരുടെ കൂട്ടായ്മയായ കേരള പത്ര ദൃശ്യ മാധ്യമ പ്രവർത്തക അസോസിയേഷൻ ( PVMA ) തിരുവനന്തപുരം ജില്ലാ കൺവെൻഷൻ ഇന്ന് 3.30 ന് സെക്രട്ടറിയേറ്റിന് സമീപത്തെ റസിഡൻസി ടവറിൽ   ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്യും. എം. വിൻസെന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും .

ജില്ലാ പ്രസിഡന്റ് കെ.ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ , ഫോർട്ട് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ എസ്. ഷാജി, ബാർ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. ജി.മുരളീധരൻ , അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അയൂബ് ഖാൻ , ജനറൽ സെക്രട്ടറി സനോഫർ ഇഖ്ബാൽ, ട്രഷറർ രാജേഷ് കെ, ജില്ലാ സെക്രട്ടറി ബിജു വി സ്വാഗതവും , ട്രഷറർ ഡി. അജിത് കുമാർ നന്ദിയും രേഖപെടുത്തും .

ഹെർണിയ ചികിത്സാ രംഗത്ത് നൂതന  ലാപ്രാസ്കോപിക് & റോബേട്ടിക് സർജറിയിൽ വിദഗ്ദ്ധനായ യുവ ഡോക്ടർ വിജിൻ.വി.യെ ചടങ്ങിൽ ആദരിക്കുകയും ചെയ്യും .

Leave a Reply

Your email address will not be published. Required fields are marked *