ഡോ:സിസാ തോമസിനെതിരായുള്ള സർക്കാറിന്റെ അപ്പീലിൽ സുപ്രീംകോടതിയിൽ റിവിഷൻ ഹർജി നൽകുമെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയിൽ1 min read

 

തിരുവനന്തപുരം :സർക്കാർ അനുമതി കൂടാതെ സാങ്കേതിക സർവ്വകലാശാല വിസി യുടെ അധിക ചുമതല ഏറ്റെടുത്ത സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ ഡോ:സിസാ തോമസിനെതിരെ സർക്കാർ കൈകൊണ്ട അച്ചടക്കനടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയെങ്കിലും, അതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപ്പീൽ ഫയലിൽ സ്വീകരിക്കാതെ തള്ളിയതിനെതിരെ സുപ്രീംകോടതിയിൽ റിവ്യൂ പെൻഷൻ നൽകാൻ അഡ്വക്കേറ്റ് ജനറലിന് 5-3- 2024 ന് നിർദ്ദേശം നൽകിയതായി മന്ത്രി നിയമസഭയെ അറിയി ച്ചു.സി.ആർ. മഹേഷ് എംഎൽഎ യുടെ നക്ഷത്ര lചിഹ്നം ഇല്ലാത്ത ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് മന്ത്രി ആർ. ബിന്ദു നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ റിവ്യൂ പെറ്റീഷന്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ അനുവദിക്കുന്ന വിഷയം പരിശോ പരിശോധിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

2023 മാർച്ച് 31നാണ് സിസാ തോമസ് റിട്ടയർ ചെയ്തത്. പെൻഷൻ ആനുകൂല്യങ്ങൾ സർക്കാർ നൽകിയിട്ടില്ല. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിസാ തോമസ് ചാൻസലറായി  ചുമതലയേറ്റത്. ഗവർണറുടെ നടപടി ശരിവെച്ചുകൊണ്ടും, സർക്കാർ കൈകൊണ്ട ശിക്ഷ നടപടികൾ റദ്ദാക്കികൊണ്ടും ഹൈ ക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത SLP ഫയലിൽ സ്വീകരിച്ചില്ല. ഫയൽ സ്വീകരിക്കാത്ത നടപടിക്കെതിരെയാണ് സർക്കാർ റിവ്യൂ പോകുന്നത്. ഇതുനുള്ള നടപടിയ്ക്ക് അഡ്വക്കെറ്റ് ജനറലിനു നിർദ്ദേശം നൽകിയിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും യാതൊരു മേൽ നടപടികളും കൈക്കൊണ്ടിട്ടില്ല. മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

പെൻഷൻ ആനുകൂല്യങ്ങൾ പലിശസഹിതം നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാർക്കെതിരെ ഹർജ്ജി ഫയൽ ചെയ്യുവാനുള്ള നീക്കത്തിലാണ് ഡോ:സിസ
തോമസ്.

Leave a Reply

Your email address will not be published. Required fields are marked *