സർഗ്ഗശേഷിയുടെ നേർ കാഴ്ച്ച സമ്മാനിച്ച ‘റേഡിയോ മിഠായി ‘ മെഗാ ഫെസ്റ്റ്1 min read

തിരുവനന്തപുരം :കോവിഡ് കാലത്തെ വിരസതയിൽ കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി ബാലരാമപുരം BRC അണിയിച്ചൊരുക്കിയ “റേഡിയോ മിഠായി ” യുടെ ഒരുവർഷത്തെ പ്രോഗ്രാമിന്റെ സമാപന സമ്മേളനം സർഗ്ഗത്മകതയുടെ നേർകാഴ്ച സമ്മാനിച്ചു. Dpo ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന മെഗാഫെസ്റ്റ് തിരുവനന്തപുരം DPC രത്നകുമാർനിർവഹിച്ചു. Brc കോഡിനേറ്റർ സന്ധ്യ നന്ദി അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രി യുടെ  ഓരോകുട്ടിയുടെയും വികാസം പൂർണതയിൽ എത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്തിന്റെ  ഭാഗമായാണ് ബാലരാമപുരം brc “റേഡിയോ മിഠായി “ക്ക് രൂപം നൽകിയത്.

65സ്കൂളുകളെ അണിനിരത്തി ഓരോ ആഴ്ചയിലും ആസൂത്രണം ചെയ്യുന്ന പരിപാടികൾ സോഷ്യൽ മീഡിയയിലൂടെ പുറം ലോകത്ത് എത്തിക്കും. കുട്ടികൾ അവതരിപ്പിക്കുന്ന കഥകൾ, കവിതകൾ, ഗാനങ്ങൾ, അറിവുകൾ, കഥാപ്രസംഗം, നാടോടി നൃത്തം, മാപ്പിളപാട്ട് തുടങ്ങിയവ ആസ്വാദകർക്ക്  പുതിയ അനുഭവമായി.

ആവിഷ്കാര വ്യത്യസ്തതയിലും മെഗാഫെസ്റ്റ് വേറിട്ടുനിന്നു. R j മാർ നിറഞ്ഞടിയ വേദിയിൽ ചാക്യരും, കേരള ചരിത്രവും, ഹിന്ദി ഗാനവും,പ്രഥമ ശിശ്രുഷയുടെ പാഠങ്ങൾ പഠിപ്പിക്കുന്ന  നാടകവും, സിനിമ ഗാനങ്ങളും, നാടൻ പാട്ടുകളുമായി   അരങ്ങു തകർത്തു.

ശബ്ദങ്ങളിലൂടെ മാത്രം തങ്ങൾ അനുഭവിച്ചറിഞ്ഞ കൊച്ചു കലാകാരൻമാരുടെ പ്രകടനം വേദിയിൽ കണ്ടപ്പോൾ കുട്ടികൾക്കും രക്ഷകർത്തകൾക്കും അത്ഭുതവും, സന്തോഷവും കളിയാടി. ടീവി ചാനലുകളിൽ മാത്രം കണ്ടുപരിചയമുള്ള മെഗാഷോകളെ കടത്തിവെട്ടുന്ന പ്രകടനങ്ങൾ കുട്ടികൾ കാഴ്ചവച്ചു.

65സ്കൂളുകളെ 9ക്ലസ്റ്റർകളായി തിരിച്ച് ആണ് പ്രോഗ്രാം പ്ലാൻ ചെയ്തിരിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടും തിരക്ക് ഒഴിവാക്കാൻ ഓരോ സ്കൂളുകൾക്കും പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നതിന് കൃത്യമായ സമയം അനുവദിച്ചു നൽകിയുമാണ് മെഗാഫെസ്റ്റ് നടത്തുന്നത്. വൈകുന്നേരം 3മണിക്ക് സമാപന സമ്മേളനത്തോടെ ഒരുവർഷത്തെ റേഡിയോ മിഠായിയുടെ മധുരത്തിന് താത്കാലിക വിരാമം.

Leave a Reply

Your email address will not be published. Required fields are marked *