സ്വാതന്ത്യ സമരസേനാനി, അദ്ധ്യാപകൻ, പ്രമുഖ സഹകാരി, മികച്ച നിയമസഭാഅംഗം എന്നീ നീലകളിൽ തിളങ്ങിയ റാഫേൽ സർ 1897-ൽ കൊല്ലത്ത് തങ്കശേരിയിൽ ജനിച്ചു.കൊല്ലം നഗരത്തിൽ സഹകരണ പ്രസ്ഥാനത്തിൻ്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനായിരുന്നു റാഫേൽ ജെ റോഡ്രിഗ്സ്.മത്സ്യതൊഴിലാളി ക്ഷേമത്തിനായി 1937-ൽ സഹകരണ സംഘം സ്ഥാപിച്ചു. കോസ്റ്റൽ ഡെവലപ്മെൻ്റ് ബാങ്ക്, ടൗൺ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, വാടി സെൻ്റ് ആൻ്റണീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി, വാടി, തങ്കശേരി, കൊല്ലം പോർട്ട്, ബീച്ച് സൗത്ത്, പോളയത്തോട് സഹകരണ കോളനിയുടെ സ്ഥാപനത്തിന് നേതൃത്വം നൽകി.1948-ൽ കൊല്ലം IV നിയോജക മണ്ഡലത്തിൽ നിന്ന് തിരുവിതാംകൂർ നിയമസഭയിൽ അംഗമായി 1949 മുതൽ 1952- വരെ തിരു-കൊച്ചി നിയമസഭയിൽ അംഗമായിരുന്നു. തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭകളിൽ കൊല്ലത്തിന് വേണ്ടി ചേദ്യോത്തരവേളയിൽ മത്സ്യതൊഴിലാളി, സഹകരണം, വിദ്യാഭ്യാസം, അദ്ധ്യാപകരുടെ അവശതകൾ, ആരോഗ്യം, കൊല്ലംടൗൺ റോഡുകൾ, കടൽ പാലം തുടങ്ങി അടിസ്ഥാന കാര്യങ്ങൾക്ക് വേണ്ടി 211 പ്രാവശ്യം കൊല്ലത്തിന് വേണ്ടി വാദിച്ചിരിക്കുന്നു. 1983- ഏപ്രിൽ 27-ാം തീയതി ഗാന്ധിയൻ കർമ്മപഥത്തിലെ ആ കർമ്മയോഗി അന്തരിച്ചു.