24/3/23
ഡൽഹി :രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധം ശക്തം. കോൺഗ്രസ് വിരോധം മറന്ന് മിക്ക പ്രതിപക്ഷ കക്ഷികളും, നേതാക്കളും സംഭവത്തെ അപലപിച്ചു.
ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.രാഹുല്‍ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നല്‍കിയതും കോടതി വിധി മുന്‍നിര്‍ത്തി ലോക്സഭാംഗത്വത്തിനു അയോഗ്യത കല്പിച്ചതും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമര്‍ച്ച ചെയ്യുക എന്നത് ഫാഷിസ്റ്റ് രീതിയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങള്‍ക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങള്‍ക്ക് ഇവര്‍ എന്ത് വിലയാണ് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നീക്കം യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു.മോദിയുടേത് ആസൂത്രിത നീക്കമെന്ന് എ. കെ. ആന്റണി പ്രതികരിച്ചു.
എതിര്‍ശബ്ദങ്ങളെ നിശബദ്‌നാക്കാനാനുള്ള മോദി സര്‍ക്കാരിന് അജണ്ടയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചു. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. രാഹുലിനെ ഭയപ്പെടുത്തി നിര്‍ത്താന്‍ കഴിയില്ലെന്ന് ജയറാം രമേശും പ്രതികരിച്ചു. ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടിയുടെ വേഗം ഞെട്ടലുണ്ടാക്കുന്നതാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു.
എന്നാല്‍ നടപടി സ്വാഭാവികമാണെന്നാണ് ബി.ജെപിയുടെ പ്രതികരണം. ഒരു ക്രിമിനല്‍ കേസില്‍ രണ്ട വര്‍ഷമോ അതിലധികമോ ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യത വരുന്നത് സ്വാഭാവികമാണ്. ഗാന്ധി കുടുംബത്തിന് മാത്രമായി അതിനൊരു പ്രത്യേകതയില്ലെന്ന് അനുരാഗ് താക്കൂര്‍ പ്രതികരിച്ചു.