ഇന്ത്യയെ നയിക്കാന്‍ സർവതാ യോഗ്യന്‍ രാഹുല്‍: സര്‍വേഫലം1 min read

ന്യൂ ഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എൻ ഡി എ സഖ്യത്തെ നേരിടാൻ തയ്യറെടുക്കുന്ന പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യെ നയിക്കാൻ രാഹുല്‍ ഗാന്ധിയാണ് എല്ലാം കൊണ്ടും  യോഗ്യനെന്ന് സര്‍വേഫലം പുറത്ത്.

ഇന്ത്യ ടുഡേ- സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷൻ സര്‍വേ ഫലത്തിലാണ് രാഹുലിന്റെ പിന്തുണ കണ്ടത്തിയിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 24 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി വോട്ട് ചെയ്തു. അതേസമയം 15 ശതമാനം പേര്‍ യഥാക്രമം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയെയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെയും തിരഞ്ഞെടുക്കുകയായിരുന്നു.

‘ഭാരത് ജോഡോ യാത്ര’ രാഹുല്‍ ഗാന്ധിക്ക് അനുകൂലയമതയാണ് റിപ്പോര്‍ട്ട്. കാല്‍നടയാത്രയ്ക്ക് ശേഷം അദ്ദേഹത്തിന്റെ പൊതു പ്രതിച്ഛായ മെച്ചപ്പെട്ടുവെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 44 ശതമാനം പേരും അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതിച്ഛായ മാറ്റമില്ലാതെ തുടരുന്നുവെന്ന് 33 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍, യാത്രയ്ക്ക് ശേഷം അത് മോശമായതായി 13 ശതമാനം പേര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രകടനവും, മോദി പരാമര്‍ശ കേസിലെ ശിക്ഷയും, അയോഗ്യതയും എല്ലാം സര്‍വേയുടെ ഭാഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *