5/10/22
നീലത്താമര എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രമുഖ നടി അർച്ചനാ കവി ആദ്യമായി മിനി സ്ക്രീനിൽ അരങ്ങേറുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജാ എന്ന മെഗാപരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അർച്ചനാ കവി മിനി സ്ക്രീനിൽ ആദ്യമായി അരങ്ങേറുന്നത്. അനോന ക്രീയേഷൻസിനു വേണ്ടി ആൻ്റോ തേവലക്കാട് നിർമ്മിക്കുന്ന റാണി രാജാ പ്രമുഖ സീരിയൽ സംവിധായകൻ പുരുഷോത്തമൻ വി ആണ് സംവിധാനം ചെയ്യുന്നത്. ഒക്ടോബർ 10-ന് രാത്രി 8 മുതൽ , മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തു തുടങ്ങും.
സാധാരണ ജീവിത സാഹചര്യങ്ങളിൽ വളർന്ന് കോളേജ് അദ്യാപികയായി മാറിയ ആമി എന്ന കഥാപാത്രത്തെയാണ് അർച്ചനാ കവി റാണി രാജായിൽ അവതരിപ്പിക്കുന്നത്. ധീരമായ നിലപാടുകൾ ഉള്ളവളായിരുന്നു ആമി. അതു കൊണ്ട് തന്നെ ആമിയുടെ ജോലി നഷ്ടപ്പെടുകയും ചെയ്തു. എങ്കിലും അവൾ തൻ്റെ ധീരമായ നിലപാടുകളുമായി മുന്നോട്ടു പോയി.
ജിവിതാനുഭവങ്ങൾ പക്വമതിയാക്കിയ ആമിയെന്ന പെൺകുട്ടിയും, ദയാരഹിതമായ അനുഭവങ്ങൾ കൊണ്ട് മിഥ്യാ ജീവിതത്തിലേക്ക് കൂപ്പ് കുത്തിയ റിഷിയെന്ന യുവാവും തമ്മിലുള്ള സംഘർഷഭരിതമായ ആത്മബന്ധത്തിൻ്റെ കഥയാണ് റാണി രാജ പറയുന്നത്.പരസ്പരം കൊണ്ടും, കൊടുത്തും മുന്നേറുന്ന കഥാപാത്രങ്ങൾ പ്രേഷകരുടെ ഹൃദയം കീഴടക്കും
അനോന ക്രീയേഷൻസിനു വേണ്ടി ആൻ്റോ തേവലക്കാട് നിർമ്മിക്കുന്ന റാണി രാജ പുരുഷോത്തമൻ വി സംവിധാനം ചെയ്യുന്നു. രചന – സി.വി. ലതീഷ്, മൂലകഥ – ശ്രീജേഷ് മനോഹർ, ക്യാമറ – പ്രദീഷ് നെന്മാറ, പ്രൊഡക്ഷൻ കൺട്രോളർ- മാത്യു ഡാനിയേൽ, ആർട്ട് – പ്രവീൺ കുമ്മാട്ടി, മേക്കപ്പ് – ജിജേഷ് ഉത്തരം ,കോസ്റ്റ്യൂം ഡിസൈൻ – സരിത സംഗീത്, കോസ്റ്റ്യൂം – സുനിൽ തിരുവിഴ, പ്രൊഡക്ഷൻ -ഉമ്മർ കൈതാരം, പി.ആർ.ഒ- അയ്മനം സാജൻ
അർച്ചനാ കവി, ഡാരീഷ് ജയശീലൻ, മഞ്ജു സതീഷ്, രാജി മേനോൻ, പൂജിതാ മേനോൻ ,ശിവദാസ് കെ.കെ, ഡിസ്നി ജയിംസ്, ബിന്ദു രാമകൃഷ്ണൻ, ലാൽ മുട്ടത്തറ, ഓം ഷാ, അർച്ചനാ കൃഷ്ണ,മൻവി സുരേന്ദ്രൻ, അലീന സാജൻ, ഹസിൽ ഹബീബ് എന്നിവർ അഭിനയിക്കുന്നു.