രാജീവ് ചന്ദ്രശേഖറിന് അമ്മമാരുടെ സ്‌നേഹ ഹസ്തം1 min read

തിരുവനന്തപുരം: ‘കൊട് കൈ സാറേ, ഞാന്‍ ഇത്ര നേരം ഇവിടെ കാത്ത് നിന്നത് ഇതിനല്ലേ.’ വട്ടിയൂര്‍ക്കാവ് ജംഗ്ഷനിലെ റോഡ് വക്കില്‍ നിന്ന വീട്ടമ്മ കൈനീട്ടി പറഞ്ഞപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ നിറചിരിയോടെ ഹസ്തദാനം ചെയ്തു.
തൊട്ടടുത്ത് മത്സ്യകച്ചവടം നടത്തിക്കൊണ്ടിരുന്ന മദ്ധ്യവയസ്‌കക്ക് അരികിലേക്ക് എത്തിയപ്പോഴായിരുന്നു ആ അമ്മയുടെ സ്‌നേഹ വാത്സല്ല്യം. ‘ഞങ്ങള്‍ വോട്ട് ചെയ്താല്‍ കൂടെ കാണുമല്ലോ അല്ലേ’ -മത്സ്യതൊഴിലാളി ചോദിച്ചപ്പോള്‍ ‘ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നയാളാണ് താനെന്നായി’ സ്ഥാനാര്‍ത്ഥി. ഒരു മൊബൈല്‍ നമ്പരും ഒരു വാട്ട് സാപ്പുമുണ്ട്. ജനങ്ങള്‍ക്കെപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാമെന്നായിരാജീവ് ചന്ദ്രശേഖര്‍.

സാറിനെ എല്ലാവര്‍ക്കുമറിയാം, സാറ് വന്നതില്‍ സന്തോഷം. പാങ്ങോട് കാവില്‍ ക്ഷേത്രത്തില്‍ ദേവിസ്തുതികള്‍ പാരായണം ചെയ്തു കൊണ്ടിരുന്ന അമ്മമാര്‍ ഒരുമിച്ച് പറഞ്ഞപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ അവര്‍ക്കായ് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പാരായണ വേദിക്കടുത്തെത്തിയ രാജീവ് ചന്ദ്രശേഖറിനെ അമ്മമാര്‍ വേദിയിലേക്ക് ക്ഷണിച്ചു. ഭക്തി നിറഞ്ഞ സ്‌നേഹവായ് പോടെ. വോട്ട് തേടി പോയ വീടുകളിലും വീഥികളിലുമെല്ലാം അമ്മമാരായിരുന്നു മധുരം കൊണ്ടും പാനിയങ്ങള്‍ കൊണ്ടും വരവേറ്റത്.

കാഞ്ഞിരംപാറ ശ്രീ സത്യസായി സേവാ കേന്ദ്രത്തില്‍ രാജീവ് ചന്ദ്രശേഖറിനെ എതിരേറ്റതും അമ്മമാര്‍. കേന്ദ്രം ഭാരവാഹി വത്സലയും മറ്റും ചേര്‍ന്ന് സ്ഥാനാര്‍ത്ഥിക്ക് അനുഗ്രഹപൂര്‍ണമായ വരവേല്‌പേകി. അവര്‍ പകര്‍ന്ന് നല്‍കിയ കര്‍പ്പൂരം കൊണ്ട് സ്ഥാനാര്‍ത്ഥി ആരാധന നടത്തി. പി.ടി.പി നഗറില്‍ വീടിന് മുന്നില്‍ കാത്ത് നിന്ന ജയയുടെ പക ബിഗ് സല്യൂട്ട്. അങ്ങനെ അമ്മമാരുടെ സ്‌നേഹം ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വ്യാഴാഴ്ചത്തെ പര്യടനം.

Leave a Reply

Your email address will not be published. Required fields are marked *