രാമൻഇളയത് (1894-1967) ഇന്ന് 57-ാം സ്മൃതിദിനം…. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നവോത്ഥാന കേരളത്തിന് വിസ്മരിക്കാൻകഴിയാത്ത പേരുകളിലൊരാളാണ് രാമൻഇളയത്. മൂവാറ്റുപുഴ താലൂക്കിലെ പാലക്കുഴിയിലെ കീഴേട്ടില്ലത്ത് 1894-ൽ രാമൻഇളയത്ജനിച്ചു. യൗവനാരംഭത്തിൽ തന്നെ തീണ്ടൽ, തൊടീൽ മുതലായ അനാചാരങ്ങളെ കഠിനമായി വെറുത്തിരുന്നുഅദ്ദേഹം.അക്കാലത്ത് കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടുമായി ഉണ്ടായിരുന്ന അടുപ്പവും അനാചാരങ്ങളോടുളള ശക്തമായ എതിർപ്പുമാണ് രാമനിളയതിനെ വൈക്കം സത്യാഗ്ര സമരത്തിലെ മുന്നണിപ്പോരാളികളിൽ ഒരാളാക്കി മാറ്റിയതും.1924 ജൂൺ 27-ന് ഒരു സംഘം സന്നദ്ധഭടന്മാരുമായി സത്യാഗ്രഹമനുഷ്ഠിക്കാൻ വൈക്കം ക്ഷേത്രത്തിൻ്റെ തെക്കേ നടയിലേക്ക് നടന്ന് പോകുന്നതിനിടയിലായിരുന്നു രാമനിളയതിന് നേരെ ആക്രമണം ഉണ്ടായത്. അദ്ദേഹത്തെ വഴിയിൽ തടഞ്ഞ് നിർത്തി സവർണ്ണർ അദ്ദേഹത്തെ മർദനത്തിനിരയാക്കിയ ശേഷം ബലമായി പിടിച്ച് കണ്ണിൽ ചുണ്ണാമ്പെഴുതുകയാണുണ്ടായത്. ക്യാമ്പിൽ വിവരം കിട്ടിയ ഉടനെതന്നെ സഹപ്രവർത്തകർ വന്ന് അദ്ദേഹത്തെ ക്യാമ്പിലെ വൈദ്യൻ രാമനാഥൻ്റെ അടുക്കൽ കൊണ്ടുപോയി ചികിത്സിപ്പിക്കാൻ തുടങ്ങി. കണ്ണിലെ വ്രണങ്ങൾ കൊണ്ട് മരണവേദനയോടെ ആർത്ത സ്വരം പുറപ്പെടുവിച്ചിരുന്ന അദ്ദേഹത്തെ അന്നു കണ്ടവരെല്ലാം പൊട്ടിക്കരഞ്ഞു.രാമനിളയത് അവിടെ കിടന്നു കാണിച്ചിരുന്ന വിമ്മിട്ടകൾ അവിടെ കൂടിയിരുന്ന ആരോഗ്യ ദൃഢഗാത്രന്മാരായ സന്ദർശകന്മാർക്കു പോലും സഹിക്കാൻ കഴിയാത്തവമായിരുന്നു എന്നാണ് സമദർശിയുടെ വൈക്കം ലേഖകൻ റിപ്പോർട്ടു ചെയ്തിരുന്നത്.രാമനാഥൻ്റെചികിത്സയിൽ വലിയ ഗുണം കിട്ടാഞ്ഞതിനാൽ അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം സ്വാമി സത്യവ്രതൻ രാമനിളയതിനെ കാണാനിടയാവുകയും ഇളയതിനെ ശ്രീ നാരായണ ഗുരുസ്വാമിയുടെ അടുക്കൽ കൊണ്ടു പോകുകയും ചെയ്തു. പർപ്പടകപ്പുല്ല് മുലപ്പാലുചേർത്തരച്ച് നീരു ധാര ചെയ്യുക എന്നതായിരുന്നു ചികിത്സാരീതി. ആ വിധിയുടെ കൃത്യവും സൂക്ഷ്മവുമായ ആചാരത്താൽ രാമനിളയത് അന്ധതയിലേക്ക് വഴുതിവീഴാതെ തുടരാനിടയായി.

സമൂഹത്തെ ഞെട്ടിച്ച ഈ സംഭവത്തെക്കുറിച്ച് മൂലൂർ പത്മനാഭപ്പണിക്കർ തൻ്റെ കവിതയിൽ ഇങ്ങനെ രോഷം കൊള്ളുന്നു .”അഞ് ജനമെന്ന പോലെ ലേപനം ചെയ്യിക്കുന്നു”….. പഞ്ചപാതകി കണ്ണിൽ ചുണ്ണാമ്പു തീവ്രതീവ്രം.” 1924 ജൂലൈ 3 ന് മഹാത്മാഗാന്ധിജി “യംഗ് ഇന്ത്യയിൽ ഈ സംഭവത്തെ ശക്തമായി അപലപിക്കുകയും തുനിളയതിൻ്റെ ധീരതയേയും ത്യാഗത്തേയും പ്രകീർത്തിച്ചു കൊണ്ട് എഴുതുകയും ചെയ്തിരുന്നു. വൈക്കം സത്യഗ്രഹാശ്രമത്തിൽ നിന്ന് നാട്ടിൽ മടങ്ങിയെത്തിയ അദ്ദേഹം അയിത്തോച്ചാടനം, ഖാദി പ്രചാരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രികരിച്ച ദളിതനായതിൻ്റെ പേരിൽ വിദ്യാലയ പ്രവേശനം ലഭിക്കാതെ പോയ കുട്ടികളെ തേടിപ്പിടിച്ച് അവർക്ക് വിദ്യാഭ്യാസം നൽകുനതിന് വേണ്ടി രാമനിളയത് സ്വന്തം പറമ്പിൽ സ്കൂൾ ആരംഭിച്ചു ശ്രീ അയ്യൻകാളിയാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. അവിടെ പഠിക്കാൻ വന്നിരുന്ന കുട്ടികൾക്ക് സ്ളേറ്റും, പെൻസിലും മാത്രമല്ല ആഹാരവും വസ്ത്രവും സൗജന്യമായി നൽകി.1937 ജനുവരി 12 മുതൽ 21 വരെ ഗാന്ധിജി തിരുവിതാംകൂർ സന്ദർശിച്ച അവസരത്തിൽ ജനുവരി 18-ാം തീയതി ഗാന്ധിജിയുടെ വൈക്കം സന്ദർശനത്തിനിടയിൽ രാമനിളയത് ഗാന്ധിജിയെകണ്ട് സംഭാഷണം നടത്തി. ഗാന്ധിജിയെ സന്ദർശിക്കാൻ പോയ രാമനിളയത് മൂത്ത് മകൻ വാസുദേവനെയും കൂടെക്കൊണ്ടുപോയിരുന്നു.രാമനിളയതിൻ്റെ ആഗ്രഹമനുസരിച്ച് മകൻ വാസുദേവനെ പൂണൂൽ അണിയിച്ച് ഉപനയനം ചെയ്തത്ഗാന്ധിജിയായിരുന്നു. യാഥാസ്ഥിതികരായിരുന്ന ചിലരുടെ എതിർപ്പുകൾ മൂലം വസ്തുവകകൾ വിറ്റു കുടുംബസമേതം തൃശൂരിനടുത്ത് അദ്ദേഹം താമസംമാറ്റി.രാമനിളയതിൻ്റെ ദുരിത ജീവിതം അറിഞ്ഞ് കെ.കേളപ്പൻ നിലമ്പൂർ ഭൂദാനകോളനിയിൽ സ്ഥലം നൽകി. അങ്ങനെ രാമനിലയത് താമസം നിലമ്പൂരിലേക്ക് മാറ്റി. അവിടെയും ഏറെക്കാലം തുടരാൻ കഴിഞ്ഞില്ല. ഭാര്യ സാവിത്രി അന്തർജനത്തിൻ്റെ മരണത്തെ തുടർന്ന് മക്കളെ തൃശൂർ അനാഥമന്ദിരത്തിലാക്കി.1967 ജൂലൈ 23-ാം തീയതി കുറൂർ നീലകണ്ഠനമ്പൂതിരിപ്പാട് തൃശൂർ തേക്കിൻകാട് മൈതാനത്തു കൂടി നടന്നു പോകുകയായിരുന്നു. ഒരു ജഡം വഴിയിൽ കിടക്കുന്നത് കണ്ട് അദ്ദേഹം സൂക്ഷിച്ച് നോക്കി. രാമൻ ഇളയത് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല. കുറൂർ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ തൃശൂർ ലാലൂരിലുള്ള പൊതുശ്മശാനത്തിൽ മൃതശരീരം സംസ്കരിച്ചു. സഹനത്തിൻ്റെ പര്യായപദമാണ് സത്യഗ്രഹമെന്ന് വൈക്കം സത്യഗ്രഹം കേരളീയരെ പഠിപ്പിച്ചു. അധികാര വർഗത്തിൻ്റെ മർദനത്തിന് മുമ്പിൽ സത്യഗ്രഹകൻ തല കുനിക്കില്ലെന്ന് സമരം അവരെപഠിപ്പിച്ചു.സർവ്വതും ത്യജിച്ച രാമൻ ഇളയതിൻ്റെ കുടുംബത്തിന് എന്നും അവഗണനയാണ് ഉണ്ടായിട്ടുള്ളത്.രാമൻ ഇളയതിൻ്റെ മക്കൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു കണ്ണൂർ ജില്ലയിലെ തളിപറമ്പിൽ പരമദരിദ്രരായി വാടകവീട്ടിൽ കേരളത്തിലെ ദേശാഭിമാനികളായ പൗരബോധമുള്ള ജനങ്ങൾ രാമൻ ഇളയതിനെ വിസ്മരിക്കുകയില്ലെന്നുള്ളത് തീർച്ചയാണ്….. മക്കൾ വാസുദേവൻ ഇളയത് (Late).സരോജിനി അന്തർജനം, പൽമ്മ അന്തർജനം (Late) ഗോപാലകൃഷ്ണൻ ഇളയത്, സാവിത്രി അന്തർജനം…..

ചിത്രത്തിന്കടപ്പാട് ജോസ്കരിമ്പന ..

Leave a Reply

Your email address will not be published. Required fields are marked *