റേഷൻകടകളുടെ സമയക്രമത്തിൽ മാറ്റം1 min read

തിരുവനന്തപുരം :റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം.തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ചൊവ്വ, വ്യാഴം, ദിവസങ്ങളില്‍ രാവിലെയും ബുധൻ, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാകും റേഷൻകടകള്‍ പ്രവർത്തിക്കുക. തൃശൂർ മുതല്‍ കാസർകോട് വരെയുള്ള ജില്ലകളില്‍ ബുധൻ, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് റേഷൻകടകളുടെ പ്രവർത്തനം.

ഇന്നുമുതല്‍ ശനിയാഴ്ച വരെയാണ് ക്രമീകരണം. മസ്റ്ററിങ് നടക്കുന്നതിനാല്‍ സേർവറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. മസ്റ്ററിങ്ങും റേഷൻ വിതരണവും ഒരേ സമയം നടക്കുന്നത് സാങ്കേതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിലയിരുത്തല്‍ ഉണ്ടായിരുന്നു.

അതേസമയം റേഷൻകാർഡ് മസ്റ്ററിങ്ങിന് കേന്ദ്രം കൂടുതല്‍ സമയം അനുവദിക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. മഞ്ഞ (എഎവൈ), പിങ്ക് (പിഎച്ച്‌എച്ച്‌) റേഷൻ കാർഡുകളില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടെയും മസ്റ്ററിങ് മാർച്ച്‌ 31നകം പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാരിൻ്റെ കർശന നിർദേശം.

എല്ലാ ദിവസവും ഉച്ചയ്ക്ക് 1:30 മുതല്‍ വൈകുന്നേരം നാലു മണിവരെയും ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ ഒൻപത് മണിമുതല്‍ വൈകുന്നേരം ഏഴ് മണി വരെയും മസ്റ്ററിങ് നടക്കും. എല്ലാ റേഷൻ കാർഡ് അംഗങ്ങളും റേഷൻ കടകളില്‍ നേരിട്ടെത്തി നിശ്ചിത സമയത്തിനകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *