തിരുവനന്തപുരം :റോട്ടറിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് അശരണർക്ക് ഓണസമ്മാനമായി ഉദയകിരൺ 2 പദ്ധതിപ്രകാരം വീട് നൽകുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ജില്ലകളിലെ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ഭവനരഹിതരായ 250 കുടുംബങ്ങൾക്കാണ് ഉദയകി രൺ-2 പദ്ധതിയിലൂടെ ഭവനം നൽകുന്നത്. കൂടാതെ മാരകരോഗമുള്ളവർ, വിധവകൾ, വികാലംഗർ, 65 വയസ്സിനു താഴെയുള്ളവർ എന്നിവർക്ക് മുൻഗണന നൽകുന്നതാണ്. ഒറ്റയ്ക്ക് താമസിക്കുന്നവരെ പരിഗണിക്കുന്നതല്ല. പരമാവധി 5 സെന്റ് വരെ ഭൂമിയുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. റോട്ടറി ക്ലബ്ബിന്റെയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും, വീടില്ലാത്തവർക്ക് വീട് നൽകുന്ന ഒരു മഹത്തായപദ്ധതിയാണ് ഉദയകിരൺ-2.
2025 ജൂൺ 30 നുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 450 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. സ്വന്തം പേരിൽ 3 സെന്റ് മുതൽ 5 സെന്റ് വരെ സ്ഥലം ഉള്ളവർക്ക് ആ പ്രദേശത്തെ റോട്ടറി ക്ലബ്ബ് മുഖേന അപേക്ഷ സമർപ്പിക്കാം. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഒരോ ഭവന ത്തിനും 3,00,000/- (മൂന്ന് ലക്ഷം രൂപ നാല് ഗഡുക്കളായി നൽകും. ബാക്കിവ രുന്ന 4,00,000/- (നാലു ലക്ഷം )ത്തോളം രൂപ അതാത് റോട്ടറി ക്ലബും, ഗുണഭോക്താവും കൂടി ചേർന്ന് സ്വരൂപിച്ച് പദ്ധതി പൂർത്തീകരിക്കേണ്ടതാണ്. സെപ്തംബർ 10-ാം തീയതിക്കു മുമ്പ് അപേക്ഷ സമർപ്പിക്കുന്നവർക്ക് ഓണസമ്മാനമായി ഒരു പുതിയ ഭവനം നിർമ്മിച്ച് നൽകുന്നതാണ്. ഗുണഭോക്താവാകാൻ ആഗ്രഹിക്കുന്ന വർ അടുത്തുള്ള റോട്ടറി ക്ലബ്ബുമായോ, തിരുവനന്തപുരം ഡിസ്ട്രിക് ചെയർമാൻ വി.അജയകുമാർ (9544122108), അല്ലെങ്കിൽ എ.ജി സുരേഷ്കുമാർ (8848118594) എന്നിവരുമായോ ബന്ധപ്പെടേണ്ടതാണ്. റോട്ടറി ഡിസ്ട്രിക് ഗവർണർ സുധി ജബ്ബാർ, ഉദയകിരൺ 2 ഡിസ്ട്രിക്ട് ചെയർമാൻ കേണൽ കെ.ജി പിള്ള ചെയർമാ നായുള്ള കമ്മിറ്റിക്കൊപ്പം ഡിസ്ട്രിക്ട് ഡയറക്ടർമാർ, ഡിസ്ട്രിക്ട് ചെയർമാൻമാർ അസിസ്റ്റന്റ് ഗവർണർമാർ എന്നിവരടങ്ങിയ കമ്മിറ്റി മേൽനോട്ടം വഹിക്കുന്നു.
പത്ര സമ്മേളനത്തിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ സുധി ജബ്ബാർ, ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ റെനോൾഡ് ഗോമസ് ഉദയ കിരൺ 2റവന്യു ഡിസ്ട്രിക്ട് ചെയർമാൻ കേണൽ കെ.ജി പിള്ള, തിരുവനന്തപുരം ഡിസ്ട്രിക് ചെയർമാൻ വി. അജയകുമാർ, വൈസ് ചെയർമാൻ വി. വിജയകുമാറും തിരുവനന്തപുരം ജില്ലയിലെ അസി. ഗവർണർമാർ എന്നിവരും പങ്കെടുത്തു.