സി ആപ്റ്റിൽ കോൺസുലേറ്റ് വക പാക്കെറ്റുകൾ പാക്കെറ്റ് എത്തിയത് മന്ത്രി ജലീലിന്റെ നിർദ്ദേശപ്രകാരം, പാക്കെറ്റ് സുരക്ഷിതമായി എത്തിക്കാൻ സഹായിച്ച ഡയറക്ടർക്ക് യോഗ്യതകളിൽ ഇളവ് വരുത്തി പ്രിൻസിപ്പലായും LBS ഡയറക്ടറായും നിയമനം;മന്ത്രി കെ ടി ജലീലിനെതിരെ ആർ. എസ്.ശശികുമാർ1 min read

തിരുവനന്തപുരം :സി ആപ്റ്റിൽ കോൺസുലേറ്റ് വക പാക്കെറ്റുകൾ എത്തിയത് മന്ത്രി ജലീലിന്റെ നിർദ്ദേശപ്രകാരമെന്ന് ആർ. എസ്. ശശികുമാർ.

പാക്കെറ്റ് സുരക്ഷിതമായി എത്തിക്കാൻ സഹായിച്ചതിനാലാണ്  ഡയറക്ടർക്ക് യോഗ്യതകളിൽ ഇളവ് വരുത്തി പ്രിൻസിപ്പലായും LBS ഡയറക്ടറായും നിയമനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇ കോൺസുലേറ്റിന്റെ പേരിൽ ദുരൂഹ സാഹചര്യത്തിൽ വന്ന 28 പാക്കറ്റുകൾ, വിമാനത്താവളത്തിൽനിന്ന് കോൺസുലേറ്റ് വാഹനങ്ങളിൽ വട്ടിയൂർക്കാവ് പ്രവർത്തിക്കുന്ന സി. ആപ്റ്റിൽ എത്തിച്ചതിനു പിന്നിൽ മന്ത്രി കെ.ടി. ജലീലിന്റെ ആസൂത്രണമെന്ന് ആരോപണം. കഴിഞ്ഞ ദിവസം കസ്റ്റംസ് അധികൃതർ സി ആപ്റ്റിൽ എത്തി ബന്ധപ്പെട്ട അധികൃതരിൽ നിന്ന് തെളിവെടുപ്പ് നടത്തിയിരുന്നു.

കെ. ടി. ജലീലിന്റെ കീഴിലുള്ള വകുപ്പാണ് സി ആപ്റ്റ്. വിവിധ പരീക്ഷകൾക്കുള്ള ചോദ്യകടലാസുകൾ ഉൾപ്പെടെ സർക്കാരിൻറെ രഹസ്യ സ്വഭാവമുള്ള പല അച്ചടി ജോലികളും ഇവിടെയാണ് ചെയ്യുന്നത്.
വിമാനത്താവളത്തിൽനിന്ന് രണ്ടു വാഹനങ്ങളിൽ സി ആപ്റ്റിൽ നേരിട്ട് കൊണ്ടുവന്ന പാക്കറ്റുകളിൽ ഒന്നിൽ ഖുറാന്റെ കോപ്പികളും
നിരവധി ലഘുലേഖകളും ഉണ്ടായിരുന്നതായും മറ്റു പാക്കറ്റുകൾ ഭദ്രമായി ഡയറക്ടറുടെ നിർദേശപ്രകാരം സി. ആപ്റ്റിന്റെ അടച്ച വാഹനങ്ങളിൽ കയറ്റി കൊണ്ടുപോയതായും ജീവനക്കാർ പറയുന്നു. രഹസ്യ രേഖകൾ അച്ചടിക്കുന്ന സി. ആപ്റ്റിൽ ഇത്തരത്തിൽ പാക്കറ്റുകൾ പുറമെനിന്നും കൊണ്ടുവരുന്നതും അവിടുത്തെ വാഹനത്തിൽ പുറത്തു കൊണ്ടു പോകുന്നതും ആദ്യമായാണ്.

ഖുറാന്റെ മലയാളം പതിപ്പ് നമ്മുടെ രാജ്യത്ത് സുലഭമായി ലഭ്യമാകുമ്പോൾ 28 പാക്കെറ്റുകൾ വിദേശ രാജ്യത്ത് നിന്ന് എന്തിനു വിമാനകൂലി ചെലവ് ചെയ്ത് കൊണ്ടുവന്നുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം അനിവാര്യമാണ്. പരിശുദ്ധമായ ഖുർആൻ ഗ്രന്ഥങ്ങൾ നിയമ വിരുദ്ധമായി ഒളിച്ചുകടത്തുന്നത് തന്നെ വിശ്വാസികളെ അലോസരപ്പെടുത്തും.

ഇന്ന് ഒരു അച്ചടി മാധ്യമത്തിൽ (മാതൃഭൂമി) മന്ത്രി ജലീൽ നൽകിയ അഭിമുഖത്തിൽ, യു.എ.ഇ കോൺസുലേറ്റ് നേരത്തെ നല്കിയ കിറ്റിനു പുറമേ കുറച്ചു ഖുർആനും തന്നിരുന്നുവെന്നും താൻ കൈപറ്റിയിട്ടില്ലെന്നും, ഖുർആൻ എടപ്പാളിലും ആലത്തൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളെ, കോൺസുലേറ്റ് തന്നെ നേരിട്ട് ഏൽപ്പിച്ചതാണെന്നുള്ള മന്ത്രിയുടെ അവകാശമാണ് ഇപ്പോൾ പൊളിഞ്ഞത്.

സിപിഎം സംഘടനകളുടെ പരാതിയെ തുടർന്ന് KTU വിലെ പ്രൊ -വൈസ് ചാൻസിലർ സ്ഥാനത്തുനിന്ന് പുറത്താക്കിയ Dr. അബ്ദുൽ റഹ്മാൻ തന്റെ മാതൃസ്ഥാപനമായ LBS കോളേജിൽ അധ്യാപകനായി വീണ്ടും ജോയിന്റ് ചെയ്യുകയായിരുന്നു.UDF സർക്കാർ പി.വി.സി യായി KTU വിൽ നിയമിച്ചിരുന്ന ഇദ്ദേഹത്തെ പെട്ടെന്ന് മന്ത്രി നേരിട്ടാണ് സി ആപ്റ്റിന്റ ഡയരക്ടറായി നിയമിച്ചത്.

മന്ത്രിയുടെ കോൺസുലേറ്റ് താൽപ്പര്യങ്ങൾക്ക് സൗകര്യമൊരുക്കിയ അബ്ദുൽ റഹ്മാന് LBS എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലായും തുടർന്ന് LBS ഡയറക്ടറായും നിയമനം നൽകിയിരിക്കുകയാണ്.

സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രിൻസിപ്പൽമാർ, സീനിയർ പ്രൊഫസർമാർ എന്നിവരിൽ നിന്ന് നിയമനം നടത്തണമെന്ന നിലവിലെ ചട്ടം മറികടന്നാണ് മന്ത്രി ജലീലിന്റെ പ്രത്യേക നിർദ്ദേശപ്രകാരം പ്രിൻസിപ്പലായും തുടർന്ന് LBS ഡയറക്ടറായും നിയമനം നൽകിയത്.

2007 ൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് സപ്പ്ളിമെന്ററിയായി M Tech പരീക്ഷാ എഴുതി ജയിച്ച Dr.അബ്ദുൽ റഹ്മാന്റെ Phd ബിരുദം, (കർപ്പക യൂണിവേഴ്സിറ്റി )യുജിസി മാനദണ്ഡപ്രകാരമുള്ള തല്ലെന്നതുകൊണ്ട് ഇപ്പോഴത്തെ നിയമനം തന്നെ AICTE ചട്ടങ്ങൾക്ക് വിരുദ്ധവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *