30 വര്‍ഷം പഴക്കമുള്ള മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് ഇന്ത്യന്‍ വനിതാ താരം തിരുത്തിയെഴുതി . ഏറ്റവും കുറഞ്ഞ പ്രായത്തില്‍ തന്നെ അര്‍ദ്ധ സെഞ്ചുറി നേടി കൊണ്ട് ഇന്ത്യന്‍ വനിതാ ടീം അംഗം ഷഫാലി വര്‍മ്മയാണ് ഈ നേട്ടം കുറിച്ചത് . അന്തര്‍ദേശീയ മത്സരത്തില്‍ ആണ് താരം അര്‍ദ്ധ സെഞ്ചുറി നേടിയത് . വനിതാ താരത്തിന്റെ മിന്നുന്ന പ്രകടനം കാഴ്ചയൊരുക്കിയത് വെസ്റ്റിന്‍ഡീസിനെതിരായുള്ള ടി 20 മല്‍സരത്തിലാണ് .
ഷഫാലി സച്ചിനെ നിലവിൽ മറികടന്നിരിക്കുന്നത് 49 പന്തില്‍ 73 റണ്‍സ് നേട്ടവുമായാണ് .ഷഫാലിയുടെ നേട്ടം എന്ന് പറയുന്നത് 4 സിക്സുകളുടെയും 6 ബൗണ്ടറികളും അടക്കമാണ് . 30 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം 16 വര്‍ഷവും 214 ദിവസവും പ്രായമുള്ളപ്പോള്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് 15 വര്‍ഷവും 285 ദിവസവും പ്രായമുള്ളപ്പോള്‍ ഷെഫാലി നേടി എടുത്തത് . ഷഫാലിയുടെ നേട്ടം അഞ്ചാമത്തെ ടി 20 മത്സരത്തിലാണ് .