ഹൃദയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ‘സാരംഗീരവം’ ഓണം വീഡിയോ ആൽബം ഡോ.ബി. രജീന്ദ്രനും ശരത് രാജും ചേർന്ന് സംവിധാനം ചെയ്തു.അനൂപ് കൃഷ്ണനും,ശ്രീനിധി എ.എസും, എൽ. ആർ വിനയചന്ദ്രനും,ഈശ്വർ എം.വിനയനും, ആയിഷ ബിൻത് അനസും,എ.എച്ച് ഹഫീസും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.സുനിൽ ജി.ചെറുകടവിന്റെ വരികൾക്ക് ഹൃദയാപ്രൊഡക്ഷൻസ് ഈണം പകർന്നു.പി.വി പ്രീത,റെജി എന്നിവർ ചേർന്ന് ആലപിച്ചു.
ഓണം പശ്ചാത്തലമാക്കി നിർമ്മിച്ച ആൽബം ഗതകാല സ്മരണകൾ അയവിറക്കുന്ന ഒരു തറവാട് കാരണവരുടെ കഥ പറയുന്നു. കഥകളിയും തെയ്യവും കളരിപ്പയറ്റും അടങ്ങിയ കേരളീയ തനത് കലകൾ ആൽബത്തിന് ദൃശ്യവിരുന്നൊരുക്കുകയും
ചെയ്തു. സംവാദം മാത്രമല്ല അഭിനയവും തനിക്കിണങ്ങുമെന്ന് മാധ്യമപ്രവർത്തകനായ എൽ. ആർ വിനയചന്ദ്രൻ തെളിയിച്ചു. അദ്ദേഹത്തിന്റെ പുത്രൻ ഈശ്വർ എം. വിനയനാണ് നായകന്റെ കുട്ടിക്കാലം അവതരിപ്പിച്ചിരിക്കുന്നത്. നായികയായ പി.ജി വിദ്യാർത്ഥിനി ശ്രീനിധി നന്ദിയോട് സ്വദേശിനിയാണ്.മച്ചൂസ് ഇന്റർനാഷണലാണ് ഛായാഗ്രഹണം. റിലീസ് ചെയ്ത് ഒരു ദിവസം മാത്രം പിന്നിടുമ്പോൾത്തന്നെ ആയിരക്കണക്കിന് പ്രേക്ഷകരാണ് ആൽബം കണ്ടിരിക്കുന്നത്. നല്ല പ്രതികരണങ്ങളാണ് ആൽബത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.