20/8/23
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു. ശശി തരൂര്‍ എം പി, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സച്ചിൻ പൈലറ്റ് എന്നിവര്‍ സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.എ കെ ആന്റണിയെ നിലനിര്‍ത്തിയിട്ടുണ്ട്. മുപ്പത്തിയൊൻപത് പേരാണ് പ്രവര്‍ത്തക സമിതിയിലുള്ളത്.
കനയ്യ കുമാര്‍ സ്ഥിരം ക്ഷണിതാവാണ്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ, മൻമോഹൻസിംഗ്, എന്നിവര്‍ ഇതില്‍ തുടരും.പ്രിയങ്ക ഗാന്ധിയും സമിതിയില്‍ ഉണ്ട്.
അതേസമയം, ക്ഷണിതാവ് മാത്രമായതിനാല്‍ രമേശ് ചെന്നിത്തല അതൃപ്തി അറിയിച്ചു. പത്തൊൻപത് വര്‍ഷം ഇതേ പദവിയിലാണെന്നും ചര്‍ച്ചകളൊന്നും നടത്താതെയാണ് പ്രഖ്യാപനമെന്നും അദ്ദേഹം പ്രതികരിച്ചു.