18/9/23
തിരുവനന്തപുരം :അനശ്വര നടൻ സത്യന്റെ 112-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് കലാമത്സരങ്ങൾ നടത്തുന്നു. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ മൽസരങ്ങൾ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സെപ്റ്റംബർ 22 നും ആറ്റിങ്ങൾ വിദ്യാഭ്യാസ ജില്ലയിലെ മൽസരങ്ങൾ നെടുമങ്ങാട് ഗവ. ജി.എച്ച്.എസ്.എസിൽ ഒക്ടോബർ 2 നും തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മൽസരങ്ങൾ മ്യൂസിയത്തിനടുത്തുള്ള സത്യൻ സ്മാരക ഹാളിൽ ഒക്ടോബർ 14 നും രാവിലെ 8 നടക്കും. ലളിതഗാനം, കഥാകഥനം, അഭിനയ ഗാനം, ഉപന്യാസം, കയ്യെഴുത്ത്, പെയിന്റിംഗ്, മോണോ ആക്ട്, കേട്ടെഴുത്ത് എന്നിവയാണ് മത്സരയിനങ്ങൾ. ഉപന്യാസം നടൻ സത്യനുമായി ബന്ധപ്പെട്ട വിഷയമായിരിക്കും. സത്യൻ ജന്മദിനമായ നവംബർ 9 ന് സത്യൻ സ്മാരക ഹാളിൽ വച്ച് നടക്കുന്ന പൊതു സമ്മേളനത്തിൽ വച്ച് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. വിശദവിവരങ്ങൾക്ക് ഫോൺ : 9446101954, 9446700467