യുവജന കമ്മിഷൻ അധ്യക്ഷ ഇടത് പക്ഷ കവിയായ ചങ്ങമ്പുഴയുടെ ‘വാഴക്കുല’വെട്ടി;ചിന്തജെറോമിന്റെ PHD പ്രബന്ധം പുനപരിശോധിക്കണമെന്ന് ആവശ്യം1 min read

27/1/23

തിരുവനന്തപുരം : ജനുവരി 27
ഇടതുപക്ഷ വിപ്ലവകവിയായിരുന്ന ചങ്ങമ്പുഴയുടെ പ്രസിദ്ധമായ ‘വാഴക്കുല’ എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്ന് സമർത്ഥിച്ച യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനാണ് കേരളസർവ്വകലാശാല Phd ബിരുദം നൽകിയിരിക്കുന്നത്.. ബിരുദത്തിന് തയ്യാറാക്കി സമർപ്പിച്ച പ്രബന്ധം പുന പരിശോധിക്കണമെന്ന് ആവശ്യപെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ‘ കേരള’ വിസി ക്ക് നിവേദനം നൽകി.

സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഫ്യൂഡൽ ശക്തികൾ ചൂഷണം ചെയ്യുന്നതിന്റെ ആവിഷ്‌ക്കാരമായ ‘വാഴക്കുല’എന്ന കവിതയെയും അതിന്റെ രചയിതാവായ മലയാളികളുടെ വിപ്ലവ കവിയെയുമാണ് ഒരു യുവ ഇടത്പക്ഷ പ്രവർത്തക വിസ്മരിച്ചത്.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉണർത്തുപാട്ടായി കേരളം ഏറ്റെടുത്തതാണ് ചങ്ങമ്പു ഴയുടെ വാഴക്കുല.

കേരള സർവ്വകലാശാല മുൻ പിവിസി ഡോ:പി.പി. അജയകുമാറിന്റെ മേൽനോട്ടത്തിലാണ് പ്രബന്ധംതയ്യാറാക്കിയത്.

.ചങ്ങമ്പുഴയ്ക്ക് പകരമാ യി വൈലോപ്പിള്ളിയുടെ പേര് പോലും അക്ഷരതെറ്റോടെ (വൈലോപ്പള്ളി) രേഖപ്പെടുത്തിയിട്ടുള്ള പ്രബന്ധത്തിൽ സമാന മായ നിരവധി തെറ്റുകൾ കടന്നു കൂടിയിട്ടുണ്ടെന്നും ഗവേഷണത്തിന് മേൽനോട്ടം വഹിച്ച PVC യോ മൂല്യനിർണ്ണയം നടത്തിയവരോ പ്രബന്ധം പൂർണ്ണമായും പരിശോധക്കാതെയാണ് Phd ക്ക് ശുപാർശ ചെയ്തതെന്നും,
അതുകൊണ്ട് പ്രബന്ധം പുനഃ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും
ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.

“നവലിബറൽ കാലഘട്ട ത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്ര അടിത്തറ’ (Ideological underpinnings in selected Malayalam commercial films of the post liberalisation era) എന്ന വിഷയത്തെ അധികരിച്ച് തയ്യാറാക്കിയ പ്രബന്ധത്തിനാണ് കേരള സർവകലാശാല ചിന്താ ജെറോമിന് 2021 ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്. ഡി ബിരുദം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *