28/8/23
തിരുവനന്തപുരം :കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് നടപ്പാക്കണമെന്ന ട്രിബൂണലിന്റെ അന്ത്യശാസനത്തെ തുടർന്ന് വിവിധ ഗവൺമെൻറ് കോളേജുകളിൽ 36 പേരെ പ്രിൻസിപ്പൽ മാരായി നിയമിച്ചുകൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് കോടതി നിർദ്ദേശ പ്രകാരമല്ലെന്ന് ആക്ഷേപം.
PSC അംഗീകരിച്ച പട്ടികയെ കരട് പട്ടികയാക്കികൊണ്ടും, നിയമനം ലഭിച്ച അധ്യാപകർ വീണ്ടും ഇന്റർവ്യൂവിന് ഹാജരാകണമെന്നും വ്യവസ്ഥ ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് ട്രിബൂനൽ ഉത്തരവിന് അനുസൃതമില്ല.
പ്രിൻസിപ്പൽ നിയമനങ്ങൾ വൈകിച്ചതിനാൽ പരാതിയുമായി കോടതിയെ സമീപിച്ച അധ്യാപകരെ അവർക്ക് സൗകര്യപ്രദമായ കോളേജുകളിൽ ഒഴിവുകൾ ഉണ്ടായിട്ടും ദൂരെ സ്ഥലങ്ങളിലേയ്ക്ക് മനഃപൂർവ്വം മാറ്റി നിയമിച്ചതായും ആക്ഷേപമുണ്ട്. സിപിഎം അധ്യാപക സംഘടനാ നേതാക്കളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് സർക്കാറിന്റെ ഉത്തരവുകളെന്നും, ഉന്നത വിദ്യാഭ്യാസ സെക്രട്ടറികാണേണ്ട പ്രിൻസിപ്പൽ നിയമനം സംബന്ധിച്ച ഫയലുകൾ അദ്ദേഹത്തെ ഒഴിവാക്കി, അഡിഷണൽ സെക്രട്ടറിയിൽ നിന്നും മന്ത്രി നേരിട്ട് വാങ്ങി അംഗീകരിച്ചതിൽ ദുരൂഹതകളു ള്ളതായും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കുറ്റപ്പെടുത്തി.
2018 നുശേഷം നാലുവർഷമായി കേരളത്തിലെ സർക്കാർകോളജുകളിൽ ഇൻചാർജ് അധ്യാപകരെയാണ് പ്രിൻസിപ്പൽമാരുടെ ചുമതല വഹിക്കാൻ നിയോഗിച്ചിട്ടുള്ളത്. സീനിയറായിട്ടുള്ള സംഘടന നേതാക്കന്മാർക്ക് യൂജിസി ചട്ടപ്രകാരം പ്രിൻസിപ്പൽ തസ്തികയിൽ പ്രമോഷൻ ലഭിക്കില്ലെന്ന തുകൊണ്ടാണ് പ്രിൻസിപ്പൽ നിയമനങ്ങൾ നാല് വർഷമായി സർക്കാർ നീട്ടിക്കൊണ്ട് പോയത്.
യുജിസി ചട്ട പ്രകാരം 15 വർഷത്തെ അധ്യാപന പരിചയവും, യുജിസി അംഗീകരിച്ച 10ജേർണലുകളിലെ പ്രസിദ്ധീകരണങ്ങളും, 110 സ്കോർ പോയിന്റുമാണ് പ്രിൻസിപ്പൽ നിയമനത്തിന് യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്.
അപേക്ഷ ക്ഷണിച്ച് ഇൻറർവ്യൂ നടത്തിയാണ് പ്രിൻസിപ്പൽമാരെ നിയമിക്കേണ്ടതെന്നും യുജിസി ചട്ടം വ്യവസ്ഥ ചെയ്യുന്നു.
അതനുസരിച്ച് കഴിഞ്ഞവർഷം കോളേജ് വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ച് 110 പേരുടെ ഇന്റർവ്യു നടത്തി. 43 പേരാണ് യുജിസി ചട്ട പ്രകാരം യോഗ്യത നേടിയത്. അന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറി കെ. വേണു ഐഎഎസ്,കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന വിഗ്നേശ്വരി ഐഎഎസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് യോഗ്യതയുള്ള 43 പേരുടെ പട്ടിക തയ്യാറാക്കിയത്.
നിയമപ്രകാരം പിഎസ്സി യുടെ അംഗീകാരത്തോടെ ഡിപിസി കൂടി തയ്യാറാക്കിയ 43 പേരുടെ പട്ടികയെ യാണ് ഇപ്പോൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് കരട് പട്ടികയായി അംഗീകരിച്ചുകൊണ്ടും നിശ്ചിത യോഗ്യതകളി ല്ലാത്തതുകൊണ്ട് പട്ടികയിൽ നിന്നും പുറത്തായവരെ വീണ്ടും ക്ഷണിച്ച് അന്തിമ പട്ടിക തയ്യാറാക്കുമെന്നും പിഎസ്സി അംഗീകരിച്ച പട്ടികയിൽ ഉള്ളവരെല്ലാം ഇൻറർവ്യൂവിൽ വീണ്ടും പങ്കെടുക്കണമെന്നും ഉത്തരവിട്ടിരിക്കുന്നത്.
PSC അംഗീകരിച്ച 43 പേരുടെ പട്ടിക കഴിഞ്ഞ വർഷം സർക്കാരിന് നൽകിയെങ്കിലും,ഒരു വർഷം പിന്നിടുന്നതിനി ടെ എഴുപേർ സർവീ സിൽ നിന്നും വിരമിച്ചതുകൊണ്ട് ബാക്കിയുള്ള 36 പേർക്കാണ് ഇപ്പോൾ പ്രിൻസിപ്പൽമാരായി താൽക്കാലിക നിയമനം ലഭിച്ചത്.
ചട്ട വിരുദ്ധമായി സർക്കാർ പുതുതായി രൂപീകരിച്ചിരിക്കുന്ന അപ്പീൽ കമ്മിറ്റി 30 ഓളം പേരെകൂടി നിലവിലെ PSC അംഗീകരിച്ച പട്ടികയിൽ കൂട്ടി ചേർത്ത് പുതിയ റാങ്ക്പട്ടിക തയ്യാറാക്കും.
യുജിസി അംഗീകാ രമില്ലാത്ത കോളേജ് തല ജേർണലുകളിലും, കോളേജ് മാഗസീനുക ളിലും
പ്രസിദ്ധീകരിച്ച ലേഖനങ്ങൾ കൂടി പരിഗണിച്ച് നേരത്തെ വിദഗ്ധസമിതി ഒഴിവാക്കിയവരെകൂടി ഉൾപ്പെടുത്തി നിയമന പട്ടിക പുന:ക്രമീകരിക്കാനുള്ള മന്ത്രിയുടെ ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.