കാലടി സംസ്കൃത സർവ്വകലാശാലയിൽ സ്ക്രീനിംഗ് കമ്മിറ്റി യോഗ്യത ഇല്ലാതെ തള്ളിയ അപേക്ഷകർക്ക് അസിസ്റ്റന്റ് പ്രൊഫസ്സർമാരായി നിയമനമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

2/7/22

തിരുവനന്തപുരം :കാലടി സംസ്കൃത സർവ്വകലാശാലയിൽ സ്ക്രീനിംഗ് കമ്മിറ്റി യോഗ്യത ഇല്ലാതെ തള്ളിയ അപേക്ഷകർക്ക് അസിസ്റ്റന്റ് പ്രൊഫസ്സർമാരായി നിയമനമെന്ന് ആക്ഷേപം.നിയമനം ലഭിച്ചവരിൽ യൂണിവേഴ്സിറ്റിക്ക് നാക് A+ ഗ്രേഡ് നൽകിയനാക്ക് ടീം ചെയർ മാന്റെയും, വിസി യുടെയും ഡീനിന്റെയും ഗവേഷണ വിദ്യാർഥികൾ.നിയമനങ്ങൾ റദ്ദാക്കണമെന്ന് ഗവർണർക്ക് നിവേദനം നൽകി  സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി.

മിനിമം യോഗ്യതയില്ലാത്തതു കൊണ്ട് സ്ക്രീനിംഗ് കമ്മിറ്റി തള്ളിയ അപേക്ഷകരെ കാലടി സംസ്കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരായി നിയമനം നൽകിയതിന്റെ രേഖകളുടെയും ക്രമക്കേട് ചൂണ്ടികാട്ടി സ്ക്രീനിംഗ് കമ്മിറ്റി അംഗം ഗവർണർക്ക് നൽകിയ കത്തിന്റെയും പകർപ്പ് ലഭ്യമായതോടെ അസിസ്റ്റന്റ്പ്രൊഫസ്സർ നിയമനങ്ങളിലെ തിരിമറി പുറത്തായി.

കാലടി സംസ്കൃത സർവ്വകലാശാലയിലെ അധ്യാപക നിയമനങ്ങളിലാണ് വ്യാപക ക്രമക്കേട് നടന്നത്.

വൈസ് ചാൻസലർ ആയിരുന്ന ഡോ: ധർമ്മരാജ് അടാട്ട് ചെയർമാനും, ഡീൻ
V.R.മുരളീധരൻ അംഗവുമായ സെലക്ഷൻ കമ്മിറ്റിയാണ്‌ സ്ക്രീനിംഗ് കമ്മിറ്റി തള്ളിക്കളഞ്ഞവർക്കും, യോഗ്യത തുല്യത സർട്ടിഫിക്കേറ്റ് ഇല്ലാത്തവർക്കും നിയമനം നൽകിയത്.

സർവ്വകലാശാലക്ക് A+ ഗ്രേഡ് ശുപാർശ ചെയ്ത യൂജിസി നാക്ക്
അക്രഡിറ്റേഷൻ ടീമിന്റെ ചെയർമാനും നാഗ്പുർ കാളിദാസ സംസ്കൃത സർവ്വകലാശാല വിസി യുമായ ഡോ: ശ്രീനിവാസ വരഖേടിയുടെയും, സെലക്ഷൻ കമ്മിറ്റി ചെയർമാൻ മുൻ വിസി ഡോ:ധർമ്മരാജ് അഡാട്ടി ന്റെയും, സെലെക്ഷൻ കമ്മിറ്റി അംഗം V. R. മുരളീധരന്റെയും ഗവേഷണ വിദ്യാർഥികളെ ചട്ട വിരുദ്ധമായി നിയമിച്ചതായാണ് ആക്ഷേപം.

മൂന്ന് ഭാഷാവിഷയ വിദഗ്ദ രുടെ ശുപാർശ തള്ളി, സ്പീക്കർ M.B. രാജേഷിന്റെ ഭാര്യയ്ക്ക് മലയാളം അസിസ്റ്റന്റ് പ്രൊഫസ്സറായി നിയമനം നൽകിയതിനോ ടൊപ്പമാണ് ഇപ്പോൾ വിവാദമായിരിക്കുന്ന ഈ നിയമനങ്ങളും നടന്നത്..

സംസ്കൃത സർവ്വകലാശാലയിൽ ജനറൽ, വേദാന്തം, സാഹിത്യം, എന്നിവ പ്രത്യേക പഠന വകുപ്പുകളാണ്. യൂണിവേഴ്സിറ്റി റെഗുലേഷൻ പ്രകാരം ഈ വകുപ്പുകളിലെ അധ്യാപക നിയമനങ്ങൾക്ക് അതാതു വിഷയങ്ങളിൽ എം.എ. ബിരുദം നിർബന്ധമാണ്.

ഇപ്പോൾ വിവാദമായിട്ടുള്ള നിയമനങ്ങൾക്ക് സംസ്കൃതം ജനറൽ .എന്ന്
വിജ്ഞാപനം ചെയ്തിരുന്നതുകൊണ്ട് അപേക്ഷിക്കാനുള്ള യോഗ്യത സംസ്കൃതം ജനറൽ പി.ജി. ബിരുദക്കാർക്ക് മാത്രമാണുള്ളത്. എന്നാൽ വേദാന്തവും സാഹിത്യവും മുഖ്യവിഷയമായുള്ളവർക്കാണ് സംസ്കൃതം ജനറൽ വകുപ്പിൽ നിയമനം നൽകിയത്. നാക് ചെയർമാന്റെയും, ഡീനിന്റെയും വിദ്യാർഥികളുടെ മറ്റു സർവകലാശാലകളിൽ നിന്നും നേടിയ ബിരുദത്തിന് തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാതെയും പരിശോധിക്കാതെയും നിയമനം നൽകിയതിൽ ദുരൂഹതയുള്ളതായും ആക്ഷേപമുണ്ട്.

സ്ക്രീനിംഗ് കമ്മിറ്റി അംഗവും സിൻഡിക്കേറ്റ് അംഗവുമായിരുന്ന
ഡോ.P. C.മുരളിമാധവൻ നിയമനങ്ങളിലെ ഗുരുതര ക്രമക്കേട് വിസി യെ ബോധ്യപ്പെടുത്തിയിട്ടും വിസി അവഗണിച്ചതായി അദ്ദേഹം ഗവർണക്ക് നൽകിയ പരാതിയിൽ പറയുന്നു.

കോവിഡ് കാലത്ത് തിരക്കിട്ട് നടത്തിയ അധ്യാപക നിയമനങ്ങളിൽ വ്യാപക ക്രമക്കേടുകൾ. നടന്നിരിക്കുന്ന സാഹചര്യത്തിൽ, ഈ കാലയളവിൽ നടന്ന എല്ലാ അധ്യാപക നിയമനങ്ങളും അന്വേഷിക്കണമെന്നും സ്ക്രീനിംഗ് കമ്മിറ്റി തള്ളിക്കളഞ്ഞ അയോഗ്യരായ അപേക്ഷകരുടെ നിയമനങ്ങൾ ഉടനടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും ഉന്നത
വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *