കാട്ടാക്കട കോളേജ് പ്രിൻസിപ്പലിനെതിരെ ക്രിമിനൽ കേസ് എടുക്കണം,തിരിമറി നടന്നത് സർവ്വകലാശാല അധികൃതരുടെ ഒത്താശയോടെയെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

18/5/23

കേരളയൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തുന്നതിന് സഹായിച്ച കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത് ക്രിമിനൽ കേസ് എടുക്കണമെന്നും
നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള വിസിയോട് ആവശ്യപ്പെട്ടു.

യൂണിവേഴ്സിറ്റി അധികൃതരുടെ ഒത്താശയോട് കൂടിയാണ് പ്രിൻസിപ്പൽ തിരിമറി നടത്തിയതെന്നും, അതുകൊണ്ടുതന്നെ അദ്ദേഹത്തെ പ്രിൻസിപ്പലിന്റെ ചുമതലയിൽ നിന്ന് തൽക്കാലം മാറ്റിനിർത്തി വിവാദം അവസാനിപ്പിക്കുവാൻ സിൻഡിക്കേറ്റ് തലത്തിൽ നീക്കങ്ങൾ നടക്കുന്നതായും ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വോട്ടവകാശമുള്ള കൗൺസിലർമാരുടെ പേരു വിവരം യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാതിരുന്നത് തിരിമറി നടത്തുന്നതിന് സഹായകമായി.

ചില സ്വാശ്രയ കോളേജ് കളിൽ തെരഞ്ഞെടുപ്പ് നടത്താതെ പ്രിൻസിപ്പൽമാരെ സമ്മർദ്ദത്തിലാക്കി കൗൺസിലർമാരുടെ പേരുകൾ റിപ്പോർട്ട് ചെയ്തതായും ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *