സിബിഐ അന്വേഷണം- സർക്കാർ നിലപാട് സ്വാഗതാർഹം, സിബിഐ അന്വേഷണം വൈകിയാൽ തെളിവുകൾ നഷ്ടപ്പെടാൻ സാധ്യത:സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

 

തിരുവനന്തപുരം :പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കൊലപാതത്തെക്കുറിച്ച് അന്വേഷിക്കുവാൻ വൈകിയെങ്കിലും സിബിഐ യെ ചുമതല പെടുത്താൻ സംസ്ഥാന സർക്കാർ കൈകൊണ്ട തീരുമാനം സ്വാഗതാർഹമാണ്.

സിദ്ധാർഥിനെ മൂന്ന് ദിവസം നിരന്തരം പീഡിപ്പിച്ചവരും ഇതിന് ദൃക്സാക്ഷികളായ പീഡനശ്രമം മറച്ചുവെച്ച വിദ്യാർത്ഥികളും കുറ്റക്കാരാണെന്നും സിബിഐ അന്വേഷണത്തിലൂടെ കുറ്റം ചെയ്ത വിദ്യാർത്ഥികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.

ആൾക്കൂട്ടകൊലപാതകമാണെന്ന് ബോധ്യമുണ്ടെങ്കിലും
ആത്മഹത്യ വകുപ്പുകൾ മാത്രം ചേർത്താണ് കേസിൽ സംസ്ഥാന പോലീസിന്റെ അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാൻ സാധ്യത ഏറെ ആയതുകൊണ്ട്
സിബിഐ അന്വേഷണം ആരംഭിക്കാൻ വൈകുന്നത് ആശാസ്യമാവില്ല.

കോടതിയുടെ മേൽനോട്ടത്തിൽ ദേശീയ ഏജൻസി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കമ്മിറ്റി രാഷ്ട്രപതിക്കും, ഗവർണർക്കും, മുഖ്യമന്ത്രിക്കും, സുപ്രീംകോടതിയുടെയും ഹൈക്കോടതിയും ചീഫ് ജസ്റ്റിസ് മാർക്കും നൽകിയിരുന്നു.

സംസ്ഥാനത്തെ ഒട്ടു മിക്ക കോളേജുകളും സർവ്വകലാശാലകളും SFI യുടെ ലേബലിൽ ഏതാനും ക്രിമിനലുകളുടെ നിയന്ത്രണത്തിലാ ണെന്നും ഇത് അവസാനിപ്പിക്കാൻ പ്രതികൾക്ക് ഏറ്റവും ഉയർന്ന ശിക്ഷ നൽകുന്നത് വഴി സഹായകരമാകു മെന്നാണ് പ്രതീക്ഷയെന്നും കമ്മിറ്റി അഭിപ്രായപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *