വെറ്ററിനറി യൂണിവേഴ്സിറ്റി: സിദ്ധാർത്ഥിന്റെ മരണം റിമാൻഡിൽ കഴിഞ്ഞ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ച കോടതി വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യണം,വിസി ക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

 

തിരുവനന്തപുരം :പൂക്കോട് വെറ്ററിനറി  കോളേജ് വിദ്യാർഥി യായിരുന്ന മരണപ്പെട്ട  ജെ.എസ്.സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കുറ്റപത്രം നൽകുകയും മൂന്നുമാസം റിമാൻഡിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്ത പ്രതികളായ വിദ്യാർത്ഥികൾക്ക് 75% നിശ്ചിത ഹാജരില്ലെന്ന് ബോധ്യപ്പെട്ടിട്ടും കോടതി വിധിയുടെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതുവാൻ അനുമതി നൽകിയത് യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും, വിധിക്കെതിരെ സർവ്വകലാശാല അടിയന്തിരമായി അപ്പീൽ ഫയൽ ചെയ്യണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു.

സർവകലാശാല അധികൃതരുടെ ഒത്താശയോടുകൂടിയാണ് പരീക്ഷ എഴുതുവാനുള്ള വിധി സമ്പാദിച്ചതെന്നാണ് ആക്ഷേപം.
ആൾ ഇന്ത്യ വെറ്റിനറി കൗൺസിലിന്റെ ചട്ട പ്രകാരം 75 ശതമാനം നിശ്ചിത ഹാജരില്ലാത്ത വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് വിലക്കിയിട്ടുണ്ട്. ഇവർക്ക് 50% താഴെ മാത്രമേ ഹാജറുള്ളു.

ഇക്കാര്യങ്ങൾ സർവ്വകലാശാല കോടതിയിൽ വ്യക്തമാക്കിയതായി അറിയില്ല. പരീക്ഷയുടെ തലേദിവസം തിരക്കിട്ട് ഹർജി സമർപ്പിക്കുകയും വിദ്യാർത്ഥികൾ ഉത്തരവ് സമ്പാദിക്കുകയുമാ യിരുന്നു,

ഈ വിദ്യാർത്ഥികളൊക്കെ തന്നെ ആൻറി റാഗിംഗ് കമ്മിറ്റിയുടെ തീരു മാനപ്രകാരം മൂന്ന് വർഷത്തേക്ക് കോളേജിൽ നിന്നും പുറത്താക്കപ്പെട്ട വരാണ്.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അടിയന്തരമായി സർവ്വകലാശാല അപ്പീൽ നൽണമെന്നും കേസിൽ കക്ഷി ചേരാൻ സിദ്ധാർത്ഥിന്റെ മാതാപിതാക്കൾക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട്
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വെറ്ററിനറി വിസി ക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *