സ്കൂൾ ബസ് സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ മൂന്നാം സംസ്ഥാന വാർഷിക സമ്മേളനം നടന്നു1 min read

23/9/22

തിരുവനന്തപുരം :സ്കൂൾ ബസ് സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ മൂന്നാം സംസ്ഥാന വാർഷിക സമ്മേളനം  കോട്ടൺ ഹിൽ സ്കൂളിൽ വച്ച് പോത്തൻകോട് റഷീദിന്റെ അധ്യക്ഷതയിൽ കൂടി മുൻ മന്ത്രിയും സ്പീക്കറും ആയിരുന്ന ശ്രീ Nശക്തൻ ഉദ്ഘടനം കർമ്മം നിർവഹിക്കുകയും, മാതൃക അധ്യാപകരെ ആദരിക്കുകയും ചെയ്തു.

മുഖ്യ അതിഥിയായ ബാലവകാശ കമ്മീഷൻ ചെയർ പേഴ്സൻ മനോജ്‌ കുമാർ വിദ്യാഭ്യാസ അവാർഡ് ദാനം നിർവഹിച്ചു.
അംഗങ്ങൾക്കുള്ള ID കാർഡ് വിതരണം കൗൺസിലർ  സുമി ബാലു നിർവഹിച്ചു. ചികിത്സസഹായം കൗൺസിലർ അഡ്വ.രാഖി രവികുമാർ നിർവഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി തോപ്പിൽ ശശിധരൻ സ്വാഗതം പറഞ്ഞു.
മ്യൂസിയം സബ് ഇൻസ്‌പെക്ടർ ഷാജഹാൻ ലഹരി വിമുക്ത ക്ലാസ്സ്‌ എടുത്തു.

ബസ് ജീവനക്കാർക് ക്ഷേമനിധി ബോർഡ് രൂപീകരിക്കുക, മക്കൾക്കുള്ള വിവാഹ ധനസഹായം അനുവദിക്കുക, കുട്ടികൾക്കുള്ള വിദ്യാഭ്യാസ സ്കോളർ ഷിപ് അനുവദിക്കുക, മെഡിക്കൽ ഇൻഷുറൻസ് പ്രത്യക പാക്കേജ് അനുവദിക്കുക, മരണപെടുന്ന വ്യക്തികൾക്കുള്ള കുടുംബത്തിന് പെൻഷൻ അനുവദിക്കുക, സ്കൂൾ ബസിന് സബ്‌സിഡി നിരക്കിൽ ഡീസൽ നൽകുക, ബസ് ജീവനക്കാർക്കെതിരെയുള്ള സാമൂഹിക വിരുദ്ധരുടെ അതിക്രമo തടയുന്നതിന് കർശന നടപടി സ്വീകരിക്കുക…..
കുട്ടികൾക്കുള്ള ഉച്ചഭക്ഷണം, പോഷകആഹാരം (മുട്ട, പാൽ )+2വരെയുള്ള കുട്ടികൾക്കും അനുവദിക്കുക, VIP കൾക്ക് കടന്നു പോകാൻ സ്കൂൾ ബസിൽ ഇരിക്കുന്ന Lkg മുതലുള്ള കുട്ടികളെ വെയിലത്ത്‌ മണിക്കൂറുകൾ തടഞ്ഞു ഇടുന്നതിനു ബാലവകാശ കമ്മീഷൻ ഇടപെടുക തുടങ്ങിയ കാര്യങ്ങൾ അധ്യക്ഷപ്രസംഗത്തിൽ പോത്തൻകോട് റഷീദ്‌ ആവശ്യപെട്ടു..
കുട്ടികളുടെ പ്രശ്നം ബാലവകാശ കമ്മീഷൻ പരിശോദിക്കാം എന്ന് അറിയിച്ചു
ബസ് ജീവനക്കാർക്ക് കോർപറേഷനും, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ വഴിയും ശമ്പളം കൊടുക്കാൻ നടപടി എടുക്കണമെന്ന് ഉദ്ഘടനം ചെയ്തുകൊണ്ട് ശക്തൻ ആവശ്യപെട്ടു.

ആശംസകൾ അറിയിച്ചുകൊണ്ട് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം വിജയൻ നായർ,അസോസിയേഷൻ രക്ഷധികാരി ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ്‌ വിജിലൻസ് കൗൺസിൽ (ഗ്ലോബൽ )പ്രസിഡന്റ്‌ ks ശിവരാജൻ,കോട്ടൺ ഹിൽ HM അജിത് കുമാർ, മുൻ HM k ബുഹാരി, pta പ്രസിഡന്റ്‌ DR അരുൺ മോഹൻ, s ചന്ദ്രബാബു (പത്രം വാരിക ചീഫ് എഡിറ്റർ )അഹമ്മദ് കുഞ്ഞ് (മുൻ അഡി:സെക്രട്ടറി സെക്രട്ടറിയേറ്റ് )
റെജിൻ കുമാർ (GSBSWA )
വൈസ് പ്രസിഡന്റ്‌ ഇറയംകോട് രതീഷ് തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി ബിന്ദു ലേഖ നന്ദി പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *