പ്രതിപക്ഷ ജീവനക്കാരുടെ സമരം തുടങ്ങി, ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സർക്കാർ1 min read

തിരുവനന്തപുരം :പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകൾ നടത്തുന്ന പണിമുടക്ക് തുടങ്ങി.

അതേസമയം, പണിമുടക്കിനെ പ്രതിരോധിക്കാൻ സർക്കാർ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആനുകൂല്യങ്ങള്‍ക്ക് ആരും എതിരല്ലെന്നും പ്രതിപക്ഷം പിന്തുണ നല്‍കുന്നത് അനാവശ്യ സമരത്തിനാണെന്നുമാണ് സർക്കാരിന്റെ നിലപാട്. 7979.50 കോടി രൂപയാണ് ജീവനക്കാർക്ക് സർക്കാർ നല്‍കാനുള്ള കുടിശ്ശിക. 4722.63 കോടി രൂപയാണ് പെൻഷൻകാർക്കുള്ള ഡിഎ കുടിശ്ശിക. പേ റിവിഷൻ കുടിശ്ശികയിനത്തില്‍ ജീവനക്കാർക്ക് 4000 കോടി രൂപയും നല്‍കാനുണ്ട്. ചീഫ് സെക്രട്ടറി സുപ്രീം കോടർതിയില്‍ സമർപ്പിച്ച കണക്കുകളാണിത്.

സെറ്റോ, യു.ടി.ഇ.എഫ് തുടങ്ങി സംഘടനകളുടെ ഐക്യവേദിയും സംയുക്ത സമരസമിതിയുമാണ് പണിമുടക്കുന്നത്. സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ അനുകൂല സംഘടനകളായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സില്‍, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ്, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകളും പണിമുടക്കും.

Leave a Reply

Your email address will not be published. Required fields are marked *