24/6/22
വയനാട് :രാഹുൽ ഗാന്ധിയുടെ ഓഫിസ് SFI പ്രവർത്തകർ അടിച്ചു തകർത്തതിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം. AKG സെന്ററിലേക്കുള്ള കോൺഗ്രസ് മാർച്ച് പോലീസ് തടഞ്ഞു. യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ചെറിയ തോതിൽ സംഘർഷം ഉണ്ടായി.
മാർച്ച് SFI യുടെ അറിവോടെ അല്ലെന്ന് സംസ്ഥാന നേതൃത്വം പ്രതികരിച്ചു.ആക്രമണം അംഗീകരിക്കാൻ കഴിയില്ലെന്നും, സമരത്തിന് നേതൃത്വം നൽകിയവർക്കെതിരെശക്തമായ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു.
അതിനിടെ ആക്രമണത്തെ സിപിഎം ശക്തമായി അപലപിച്ചു.കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചുമതലയിൽ ഉണ്ടായിരുന്ന കല്പറ്റ ഡിവൈഎസ് പി യെ സസ്പെൻസ് ചെയ്തു.എ ഡി ജി പി മനോജ് എബ്രഹാമിന് അന്വേഷണചുമതല നൽകി.