കെ. സി. ഷഡാനനൻനായർ ജയന്തിആഘോഷവും , ഷഡാനന ജ്യോതി പുരസ്‌കാരങ്ങളും വിതരണവും സംഘടിപ്പിച്ചു1 min read

28/1/23

തിരുവല്ല :ശ്രീമൂലം പ്രജാസഭ അംഗവും, സാമൂഹ്യ പരിഷ്കാർത്താവുമായ കെ സി ഷഡാനനൻനായരുടെ 157മത് ജയന്തി ആഘോഷങ്ങൾ തിരുവല്ല കൊറ്റനാട് കൃഷ്ണൻ നായർ നഗറിൽ (സത്രം ആഡിറ്റോറിയത്തിൽ)ആചാര്യശ്രീ ഷഡാനന വിദ്യാപീഠം (ASVP )യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗം ലതാകുമാരി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അധ്യാപകനും,സാമൂഹ്യ പ്രവർത്തകനുമായ അജിത്‌ ചെറുവള്ളി മുഖ്യ പ്രഭാഷണംനടത്തി.

രാവിലെ മുരണി മധുര മീനാക്ഷി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ആചാര്യ ജ്യോതി പ്രയാണത്തെ മുതിർന്ന അംഗങ്ങളായ ബാലകൃഷ്ണൻ തുണ്ടിയിൽ, ശശി മലയിൽ, ഗോപാലകൃഷ്ണൻഎന്നിവർസ്വീകരിച്ചു.

Asvp പ്രസിഡന്റ് ജി. എസ്. നായർ അധ്യക്ഷനായ ചടങ്ങിൽ രണ്ടാമത് ഷഡാനന ജ്യോതി പുരസ്‌കാരം സാമൂഹ്യ പ്രവർത്തകനും, വിദ്യാഭ്യാസ ചിന്തകനുമായ G. കുട്ടപ്പന് നൽകി.

മണ്മറഞ്ഞു പോയ ASVP അംഗം അഡ്വ. എൻ. എസ്. ഹരിശ്ചന്ദ്രന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബം ASVP യുമായി സഹകരിച്ചു നടപ്പിലാക്കിയ വനിതക്ക്സ്വ യം തൊഴിൽ ധന സഹായ പദ്ധതി  ‘തുണ’ പന്തളം സ്വദേശിനി രജനി വേണുഗോപാലിന് അഡ്വ. N. S. ഹരിശ്ചന്ദ്രന്റെപത്നിപ്രസീതകൈമാറി.

പ്രഥമ ഷഡാനന ജ്യോതി പുരസ്‌കാര ജേതാവ് ശ്രീസത്യ സായി ഓർഫനേജ് ട്രസ്റ്റ്‌ ചെയർമാൻ കെ. എൻ. ആനന്ദ കുമാറിനും ,കർമ്മശ്രേഷ്ഠ പുരസ്‌കാരം കൊറ്റനാട് കൃഷ്ണൻ നായർക്കും,ഗുരു ശ്രേഷ്ഠ പുരസ്‌കാരം പ്രകാശ് മണിമലക്കും, കലാശ്രേഷ്ഠ പുരസ്‌കാരം സിനേഷ് ചെങ്ങളത്തിനും

,സർഗ്ഗശ്രേഷ്ഠ പുരസ്‌കാരം ഭഗത് ഭാസ്കരൻ നായർക്കും, ഐശ്വര്യ വിജയനും, സഹ ശ്രേഷ്ഠ പുരസ്‌കാരം ഷിബുകൊറ്റനാടിനും, ബാല ശ്രേഷ്ഠ പുരസ്‌കാരം ആതിര ബിജു വിനുംസമ്മാനിച്ചു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഒ.എസ് കമലാക്ഷി, ശ്രീജ രാജ്, ഡോ. അഞ്ജന അനിൽ, ഡോ. അനു. A. V. വന്ദന വേണുഗോപാൽ,മഞ്ചേഷ് മോഹൻ, കാർത്തിക സുരേഷ്, സംവേദ് പ്രകാശ്, എന്നിവരെ ആദരിച്ചു.

തുടർന്ന്  രാമായണ പ്രശ്നോത്തരി  വിജയികളായ ആതിര ബിജു,ഗായത്രി ഗോപിദാസ്,അദ്വൈദ് അജിത്‌, സാവന പ്രശാന്ത്, ശ്യാം കൃഷ്ണൻ, എന്നിവരെയും, നവരാത്രി സർഗോത്സവത്തിൽ പങ്കെടുത്ത ആതിര ബിജു, അശോക് ശങ്കരാഭരണം,സിനേഷ് ചെങ്ങളം,

രമേശ്‌ ബാബു, ആര്യ രമേശ്‌, മണ്ഡപം അനീഷ് നാരായണൻ, സാവന പ്രശാന്ത്, അനദ്ര രതീഷ്, ഗഗൻ കൃഷ്ണ, സഞ്ജന സതീഷ് എന്നിവരെയും അനുമോദിച്ചു.

പ്രകാശ് മണിമല, ജനചിന്ത പ്രേം, പ്രദീപ് പണിക്കർ, ഇന്ദിരാ രവി, സുരേഷ് പായിപ്പാട്, രാജേഷ്ശങ്കരി, കാലടി സുരേഷ്, അജിത്‌ കൊറ്റനാട്,ബിജു സംഗീത , സായി സുരേഷ്,ഭഗത് ഭാസ്കരൻ നായർ,

വേണുഗോപാൽ, രാജേഷ് വെള്ളപ്ലാക്കൽ,സി എൻ.ശശികുമാർ,അനിൽ പള്ളിക്കൽ,ആതിര ബിജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ഷിബു കൊറ്റനാട് സ്വാഗതവും,അനിൽ തിരുവല്ല നന്ദിയും പറഞ്ഞു.

ഷിബു കൊറ്റനാട് ചെയർമാനും, അനിൽ തിരുവല്ല വൈസ് ചെയർമാനും, അജിത്‌ കൊറ്റനാട് ട്രഷററും, ബിജു സംഗീത പബ്ലിസിറ്റി കൺവീനറുമായ സ്വാഗത സംഘമാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *