വിഴിഞ്ഞം സമരം പ്രഹസനം, സർക്കാരുകൾ അകമഴിഞ്ഞ് സഹായിച്ചിട്ടും ഇപ്പോൾ നടക്കുന്നത് സമ്മർദ്ദതന്ത്രം, പദ്ധതിയെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം :ഷൈൻ രാജ് നാടാർ1 min read

26/8/22

തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ലത്തീൻ സഭ നടത്തുന്ന സമരം പ്രഹസനമെന്ന് ആക്ഷേപം. സാമൂഹ്യ പ്രവർത്തകനും, രാഷ്ട്രീയ നിരീക്ഷകനുമായ ഷൈൻ രാജ് നാടാരാണ് സമരത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് രംഗത്തെത്തിയത്. “വിഴിഞ്ഞം തുറമുഖം, ഒരു ജനതയുടെ സ്വപ്നം.. ഉയരുമോ അസ്തമിക്കുമോ “എന്ന തലകെട്ടിൽ fb പോസ്റ്റിലാണ് വിമർശനം ഉന്നയിക്കുന്നത്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആവശ്യത്തിൽ കൂടുതൽ സഹായം ഈ വിഭാഗത്തിന് മാത്രമായി നൽകിയിട്ടുണ്ട്,  യഥാർത്ഥത്തിൽ നഷ്ടം മറ്റ് സമുദായങ്ങൾക്കാണ് , അവർ രാജ്യനന്മക്കായി പദ്ധതിയെ അനുകൂലിക്കുമ്പോൾ ഒരു നഷ്ടവും ഉണ്ടാകാത്തവരാണ് ഇപ്പോൾ സമരം ചെയ്യുന്നതെന്നും,സമരക്കാരുടെ ആവശ്യങ്ങൾ ന്യായമല്ലെന്നും അദ്ദേഹം പറയുന്നു.സമരക്കാർക്ക് സർക്കാരുകൾ നൽകിയ സഹായങ്ങളെ അക്കമിട്ട് നിരത്തിയാണ് പോസ്റ്റിൽ വിമർശിക്കുന്നത്.

ഷൈൻ രാജ് നാടാരുടെ FB പോസ്റ്റിന്റെ പൂർണ രൂപം 

“തെക്കൻ കേരളത്തെ കഴിഞ്ഞ കുറച്ചു ദിവസമായി പിടിച്ചു കുലുക്കുന്ന സമരവുമായി ഒരു വിഭാഗം ജനങ്ങൾ പോയികൊണ്ടിരിക്കുകയാണ്, നമ്മുടെ രാഷ്ട്രിയക്കാരും,മാധ്യമ പ്രവർത്തകരും, സർക്കാരും അതിന്റെ പിന്നലെയാണ്. ഇന്ത്യക്കാർ എല്ലാപേരും ഉറ്റുനോക്കുന്ന ഈ സമരത്തിന്റെ പ്രസക്തി എന്താണ്? . പറഞ്ഞു വരുന്നത് നമ്മുടെ ചിരകാല സ്വപ്നമായിരുന്ന വിഴിഞ്ഞം തുറമുഖത്തെ പറ്റിത്തന്നെയാണ്.എന്തുകൊണ്ടാണ് ഈ സമരം ഇത്രയും പ്രാധാന്യം അർഹിക്കുന്നത്. ഇന്ത്യയിലെ മറ്റു തുറമുഖങ്ങളിൽ വച്ചു വിഴിഞ്ഞം തുറമുഖത്തിനു മാത്രമായി എന്താണ് ഇത്ര പ്രത്യേകത നമ്മുക്ക് നോക്കാം…

ചരിത്രതീതകാലംമുതൽക്ക് തന്നെ കടലും അതിലൂടെയുള്ള യാത്രകളും വാണിജ്യവും മറ്റ് അനന്ത സാധ്യതകളും മാനവ രാശിയിലെ പരിഷ്‌കൃത സമൂഹം തിരിച്ചറിഞ്ഞിരുന്നു. സാദ്ധ്യതകൾ തിരിച്ചറിഞ്ഞ ഈ ജനത ആ സാദ്ധ്യതകൾ വളരെ ബുദ്ധിപരമായും സാഹസികമായും ഉപയോഗിച്ചതിനാൽ ആ രാജ്യങ്ങൾ അതിവികസിത രാജ്യങ്ങളുടെ പട്ടികയിലാണ്.ഇവർപിൽകാലത്തു ഇവരുടെ കോളനി വത്കരണത്തിലൂടെയും തുറമുഖ വാണിജ്യത്തിലൂടെയും നേടിയെടുത്ത സമ്പത്തും മറ്റു നേട്ടങ്ങളും വിലമതിക്കാൻ ആകാത്തതാണ്. ലോകചരിത്രത്തിലൂടെ കണ്ണോടിക്കുബോൾ ഇതു വളരെ വ്യക്തമായി തെളിയിക്കപ്പെടുന്നതാണ് അങ്ങനെ ഉന്നതിയുടെ നെറുകയിൽ എത്തിയ രാജ്യങ്ങളാണ് : ബ്രിട്ടൻ, ഫ്രാൻസ്, തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും ദുബായ്,മലേഷ്യ,സിംഗപ്പൂർ, ചൈന, ജപ്പാൻ, തയ്‌ലാന്റ് എന്നി യൂറോപ്യൻ ഇതരരാജ്യങ്ങളും.ഇന്നും ദുബായ് ജിഡിപിയുടെ 90% ലഭിക്കുന്നത് തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വ്യാപാരം, നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ, ടൂറിസം എന്നിവയിൽ നിന്നാണ്.2030 ഓടെ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ( ജില്ലയിൽ )മാത്രം 126,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ ബ്ലു എക്ണോമി സൃഷ്ടിക്കും, അതുകൊണ്ട് തന്നെ തുറമുഖം ലോകത്തിന്റെ ഭാവി നിർണായത്തിൽ സ്വാധീനം സൃഷ്‌ടിച്ചവയാണ് ഇനി ഇന്ത്യയുടെ ഭാവി നിർണായത്തിലും

ഒരു തുറമുഖം ലഭിക്കുക എന്നത് രാജ്യത്തിന്റെ വികസനത്തിന്‌ ഊർജം നൽകുന്ന ഒന്നാണ്.രാജ്യത്തിൻ്റെ GDP വർദ്ധനവ്, അന്തർദേശീയ വ്യാപാരബന്ധങ്ങൾ, ജോലി സാദ്ധ്യതകൾ, ടൂറിസം, ആരോഗ്യ വ്യവസായം, കൃഷി, പുരാതന വസ്തുക്കൾ,കരകൗശലവസ്തുക്കൾ,നിർമാണം ,കൃഷി, ക്രൂഡ് ഓയിൽ , രൂപയുടെ മൂല്യവർധനവ് , ലോജിസ്റ്റിക്സ്, വെയർഹൗസ്, , ഇറക്കുമതി & കയറ്റുമതി അവസരം, ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ, സിദ്ധ, ദന്ത ആശുപത്രികൾ, ആരോഗ്യ ടൂറിസംമറ്റു അനവധി തൊഴിൽ അവസരങ്ങൾ, ബിസിനസ് അവസരങ്ങൾ, യുവജനങ്ങൾക്കു ജോലികൾക്കായി മറ്റ് രാജ്യങ്ങളെ തേടിപോകണ്ടതില്ല,അന്താരാഷ്ട്ര കറൻസികൾ സമ്പാദിക്കുക, തുടങ്ങി അനന്തമാണ് സാധ്യതകൾ.

അങ്ങനെ ദൈവത്തിന്റെ സ്വന്തം നാട് കേരളത്തിന് പ്രകൃതിയാൽ കനിഞ്ഞു നൽകിയ ഒരു വരദാനമാണ് വിഴിഞ്ഞം തുറമുഖം.

ലോകത്തിലെ ഇതര തുറമുഖങ്ങളെ അപേക്ഷിച്ചു വിഴിഞ്ഞം തുറമുഖത്തിന് മാത്രം ഉള്ള പ്രത്യേകതകൾ ഇവയൊക്കെയാണ്

*അന്താരാഷ്ട്ര കടൽ പാതയിൽ നിന്ന് 1 നോട്ടിക്കൽ മൈൽ അകലെ മാത്രം സ്ഥിതി ചെയ്യുന്ന തുറമുഖമാണ്
വിഴിഞ്ഞം തുറമുഖം.23 മീറ്റർ വരെ പ്രകൃതിദത്ത ആഴമുണ്ടെന്ന് വിഴിഞ്ഞം തെളിയിച്ചിട്ടുണ്ട്. ഇവിടെ നിർമ്മിച്ച ഒരു തുറമുഖത്തിന് 300,0000 ടൺ വരെ ഭാരമുള്ള കപ്പലുകളെ വളരെ എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയും.
ഡ്രെഡ്ജിംഗ് ആവശ്യമില്ലാതേത്തന്നെ പ്രകൃതിദത്തമായി 564,000 ടണ്ണിലധികം ഭാരമുള്ള, ലോകത്തിലെ ഏറ്റവും വലിയ കപ്പലിനെപ്പോലും ഉൾക്കൊള്ളാൻ ഇതിന് കഴിയും എന്നാണ് അടിസ്ഥാനപരമായി ഇതിനർത്ഥം. വിഴിഞ്ഞം തുറമുഖത്തിന്
സൂപ്പർടാങ്കറുകളെയും,ഏറ്റവും വലിയ കണ്ടെയ്‌നർ മദർഷിപ്പുകളെയും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും.ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ മുഖമുദ്രയായി മാറിയകൊച്ചി തുറമുഖത്തെ പറ്റി ചിന്തിക്കേണ്ടത്.

സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വല്ലാർപാടം 2019-ൽ മാത്രം ഡ്രെഡ്ജിംഗിനായി 120 കോടി രൂപ ചെലവഴിക്കുച്ചു (സർക്കാരിന് ഈ ചിലവ് വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്)

ഇന്ത്യയിൽ മറ്റൊരു മദർ പോർട്ട് ഇതുവരെ നിർമ്മിച്ചിട്ടില്ല.

വിഴിഞ്ഞം കടൽ തുറമുഖവും മുംബൈ തുറമുഖവും (700 നോട്ടിക്കൽ മൈൽ) മുന്ദ്ര തുറമുഖത്തേക്ക് 1150 എൻഎം ആണ്, ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തെ നിയന്ത്രിക്കും.വിഴിഞ്ഞം-മുംബൈ-മുന്ദ്ര ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ഏറ്റവും തിരക്കേറിയ കടൽ റൂട്ടുകളിലൊന്നായിരിക്കും.
വിഴിഞ്ഞം. ട്രാൻസ്‌ഷിപ്പ്‌മെന്റ് തുറമുഖം 20,000 മുതൽ 25,000 വരെ കണ്ടെയ്‌നറുകൾ കൊണ്ടുപോകുന്ന ഒരു വലിയ ലൈനറാണ്.

സൂയസ് കനാലിലൂടെ പ്രതിവർഷം കടന്നുപോകുന്ന ഏകദേശം 20,000 കപ്പലുകളിൽ 50% എങ്കിലും വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടുമെന്ന് പ്രതീക്ഷിക്കുന്നു. വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ കൊളംബോ, സിംഗപ്പൂർ, ദുബായ് തുറമുഖങ്ങൾ ഇന്ത്യയിൽ നിന്ന് കടുത്ത എതിരാളിയെ നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു.

വിദേശനാണ്യത്തിന്റെ കാര്യത്തിൽ ഇന്ത്യക്ക് പ്രതിവർഷം 100 മില്യൺ യുഎസ് ഡോളറിലധികം ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

ഇത് കപ്പലുകളുടെ ബങ്കറിങ്ങിനും (വീണ്ടും ഇന്ധനം നിറയ്ക്കുന്നതിനും) കപ്പൽ വർക്ഷോപ്പ്, വെൽഡിങ്, തുടങ്ങിയ വഴികൾ തുറക്കുന്നു. ഇവിടെയുള്ള മൂന്നിനും ആറിനും ഇടയിലുള്ള കണ്ടെയ്‌നർ ബെർത്തുകൾ ഒരു അന്താരാഷ്‌ട്ര ട്രാൻസ്‌ഷിപ്പ്‌മെന്റ് ഹബ്ബിന്റെ ആരംഭ പോയിന്റായി കണക്കാക്കും.കൊളംബോ യിൽ മാത്രം നിലവിൽ പ്രതിവർഷം 1.5 ദശലക്ഷത്തിലധികം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നുവെന്നതാണ് സത്യം.

അസംസ്‌കൃത എണ്ണയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതിയെന്നും മിക്ക സൂപ്പർടാങ്കറുകളും ഉപയോഗിക്കുന്ന പ്രധാന പേർഷ്യൻ ഗൾഫ് – ഫാർ ഈസ്റ്റ് ഷിപ്പിംഗ് പാതകൾക്ക് വളരെ അടുത്താണ് വിഴിഞ്ഞം സ്ഥിതിചെയ്യുന്നതെന്നും നാം ഓർക്കേണ്ടതുണ്ട്.

കിഴക്കൻ തീരത്തെ തുറമുഖങ്ങൾ ഗുജറാത്ത് വരെയുള്ള തീരപ്രദേശത്തെ അപേക്ഷിച്ച് കേരള തീരത്ത് ചുഴലിക്കാറ്റ് താരതമ്യേന കുറവാണ്.

സിംഗപ്പൂർ, ഫുജൈറ തുടങ്ങിയ തുറമുഖങ്ങളിൽ തിരക്ക് കാരണം ബങ്കറിങ്ങിനായി സമയം കളയുന്നതിന് പകരം ഇന്ത്യയിൽ ഇന്ധനം നിറയ്ക്കാനാണ് കപ്പലുകൾ താല്പര്യം കാണിക്കുന്നത്.

ദീർഘ വീക്ഷണമില്ലാത്ത ഒരു ജനതയുടെ സമരാഭാസവും, സ്വാർത്ഥ ലാഭത്തിനു വേണ്ടിമാത്രം അവരെ പിന്തുണക്കുന്ന രാഷ്ട്രീയ പാർട്ടികളുമാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യം ആകാൻ നിലവിലുള്ള തടസ്സങ്ങൾ.

കലാകാലങ്ങളായി ഈ തീരദേശ ജനതയ്ക്ക് സർക്കാരിൽ നിന്നും ലഭിച്ചതും ലഭിക്കുന്നതും അനൂകുല്യങ്ങൾ

സൗജന്യ അസാപ് പരിശീലനവും, സ്ഥാപനവും ആരംഭിക്കുന്നതിനായി
48 കോടി ലഭിച്ചു.

1221 പേർക്ക് 27.13 കോടി ചിലവഴിച്ച് പ്രതിദിനം 4 ലിറ്റർ (ആകെ 2383 ബോട്ടുകൾ) മണ്ണെണ്ണ ലഭിച്ചു (ഒരു വർഷത്തേക്ക് നീട്ടാൻ സർക്കാർ ആലോചിക്കുന്നു,അതിനായി 28 കോടി അധിക ചെലവ്)

ബോട്ടുകൾക്ക് സൗജന്യ ഇൻഷുറൻസ്
ബോട്ട് അപകടത്തിൽപ്പെട്ടാൽ ഡ്രെഞ്ചിംഗ് ചെയ്തു
1062 വീട് ഈസ് ബിൽഡിംഗ് പ്ലാൻ ഗവ
അവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്ല
വലിയതുറ 2 ഏക്കർ സ്ഥലം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.

കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ100 കിടക്കകളുള്ള
താലൂക്ക് ആശുപത്രിയായി ഉയർത്തി.

പകൽ വീടിനായി ഫിഷറീസ് വകുപ്പ് 1.8 കോടി രൂപ നൽകി.

കോട്ടപ്പുറം 1000ത്തിൽ കൂടുതൽ വീടുകൾക്ക് സൗജന്യ വാട്ടർ കണക്ഷൻ നൽകി.

വിഴിഞ്ഞത്ത് രണ്ടേക്കർ സ്ഥലം കളിസ്ഥലമായി നൽകും

കട്ടമരം തൊഴിലാളികളായ 107 പേർക്ക് സൗജന്യ വീട് നൽകി.

കരമടി
തൊഴിലാളികൾക്ക് (942 തൊഴിലാളികൾക്ക്) 52.75 കോടി നൽകി.

പൈലിംഗ് മൂലം 243 വീടുകൾ നഷ്ടപ്പെട്ടവർക്ക് 11 ലക്ഷം വീതം വീട് ലഭിക്കും.

ഇവർക്കായി 11 ഏക്കർ ഭൂമി നൽകാൻ സർക്കാർ തീരുമാനിച്ചു.

കടൽജീവികളുടെ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ 2400 കോടിരൂപ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

ചിപ്പി തൊഴിലാളികൾക്ക് 12.50 ലക്ഷം വീതം (ആകെ ചെലവ് 91.25 കോടി)

മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്റർ-1 കോടി.

മത്തിപ്പുറത്ത് 322 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താമസിയാതെ ഫ്ലാറ്റ് ലഭിക്കും (രാജീവ് ആവാസ് യോജന (റേ) ഭവന പദ്ധതി)

എവിപിപിഎല്ലുമായുള്ള കൺസഷൻ കരാറിന്റെ ഫണ്ട് വർക്ക് ഘടകത്തിന്റെ ഭാഗമായി ഫിഷ് ലാൻഡിംഗ് സെന്റർ (16.00 കോടി രൂപയും,
ഫിഷറി ബ്രേക്ക് വാട്ടർ (131.12 കോടി രൂപ) എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

സംയോജിത മത്സ്യബന്ധന കമ്മ്യൂണിറ്റി മാനേജ്‌മെന്റ് (IFCMP), അതായത് മത്സ്യബന്ധന മേഖലയ്ക്കുള്ള നഷ്ടപരിഹാര പാക്കേജിന്റെ ഭാഗമായി 7.1 കോടി രൂപയുടെ പദ്ധതി അനുവദിച്ചു.

കക്ക ശേഖരിക്കുന്നവർ, തീരക്കടലിൽ മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർക്കുള്ള ഉപജീവന പുനഃസ്ഥാപന നടപടികളായി. (i) ജലവിതരണ പദ്ധതി (7.3 കോടി) (ii) പുതിയ ഫിഷിംഗ് ലാൻഡിംഗ് സെന്റർ (16 കോടി) (iii) നിലവിലുള്ള ഫിഷിംഗ് ഹാർബർ ദത്തെടുക്കൽ (5 കോടി) (iv) ഫിഷറീസ് വകുപ്പിന്റെ കീഴിൽ മത്സ്യമേഖലയിലെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി 41.30 കോടി രൂപ പാർക്ക് (26 കോടി)

മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള ഇൻഷുറൻസ്,
മത്സ്യത്തൊഴിലാളികൾക്ക് പെൻഷൻ,
മത്സ്യത്തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ്
അനുബന്ധ തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ്,
നാടൻ കരകൗശല വസ്തുക്കളുടെ ആധുനികവൽക്കരണം,
മത്സ്യബന്ധന വലകൾ വാങ്ങൽ,
ഫിഷറീസ് റോഡുകൾ,
കുടിവെള്ള വിതരണം,
ഫിഷറീസ് സ്കൂളുകൾ,
സൗജന്യ റേഷൻ
മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷനും, ലൈസൻസും,
FFDA നൽകുന്ന സേവനങ്ങൾ ഡിസ്‌പെൻസറികൾ ഇവ നൽകി.

റഫർ: https://fisheries.kerala.gov.in/scheme-highlights

Vizhinjam port Shine Raj

എന്നാൽ ഇവരിൽ നിന്ന് സർക്കാരിന് എന്തെങ്കിലും ലഭിച്ചോ?

ഇവരിൽ ബഹുഭൂരിഭാഗവും നികുതി നൽകുന്നവരല്ല. നികുതി രഹിത വരുമാനം സർക്കാരിനും സമൂഹത്തിനും ഒരു പ്രയോജനവുമില്ല, നികുതിദായകരുടെ പണത്തിൽ നിന്നാണ് അവർക്ക് സബ്‌സിഡിയും, ആനുകൂല്യങ്ങളും ലഭിക്കുന്നത്.

സർക്കാർ ഭൂമിയിലും, കയ്യേറ്റഭൂമികളിലുമാണ് ഇവരിൽ ഭൂരിഭാഗവും താമസിക്കുന്നത്.കടലിനോട് ചേർന്ന് താമസിക്കുന്ന ഇവരുടെ വീടുകൾക്ക് സർക്കാർ നഷ്ടപരിഹാരങ്ങളും നൽകുന്നുണ്ട്.അടുത്തിടെയായി
ബോണക്കാട്,കുരിശുമല, അടിമലത്തുറ, ലത്തീൻ പള്ളിയുടെ ഭൂമി കയ്യേറ്റംനാം കണ്ടതാണ്.ഇങ്ങനെയുള്ള ഭൂമിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ഇപ്പോൾ സമരം ചെയ്യുന്നത്. ഇത്രയും ആനുകൂല്യങ്ങൾ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നൽകിയിട്ടും ഇവർ എന്തിനാണ് സമരം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല.

ബ്രാഹ്മണർ ,നാടാർ, നായർ, ക്രിസ്ത്യാനികൾ,മുസ്ലിം ജനത,വെള്ളാള, ചെട്ടിയാർ, പട്ടിക ജനവിഭാഗങ്ങൾ,തുടങ്ങിയവർ നാടിന്റെ വികസനത്തിനായി സ്വന്തം ഭൂമി യാതൊരെതിർപ്പും കൂടാതെ വിട്ടു നൽകുമ്പോൾ,യാതൊന്നും നഷ്ടപെടാതെ ആനുകൂല്യങ്ങൾ മാത്രം കയ്യാളുന്ന ഇവരുടെ സമരത്തിന് പിന്നിൽ ആരുടെ തന്ത്രങ്ങൾ.?.

വിഴിഞ്ഞം തുറമുഖം റോമൻ കാലം മുതൽ ചരിത്രപരമായി പ്രാധാന്യമുള്ള ഒരു വ്യാപാര കേന്ദ്രമാണ്.

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിഴിഞ്ഞത്ത് ഒരു തുറമുഖത്തെ കുറിച്ച് ആദ്യമായി ചിന്തിച്ചതും, ആവശ്യപ്പെട്ടതും കുഞ്ഞുകൃഷ്ണൻ നാടാർ ആയിരുന്നു.അന്ന് ഈ ദീർഘവിക്ഷണമുള്ള ഈ മഹാന്റെ സ്വപ്നം പൂവണിഞ്ഞില്ല

ദുബായ് ജിഡിപി 95% തുറമുഖങ്ങളെ ആശ്രയിക്കുന്നതാണ്.വിഴിഞ്ഞം തുറമുഖം യഥാർഥ്യമായാൽ തങ്ങളുടെ സമ്പദ്‌വ്യവസ്ഥക്ക് കോട്ടം സംഭവിക്കുമെന്ന് ദുബായ് പോലും ഭയന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് അനുയോജ്യമല്ലെന്ന് അവർ പറഞ്ഞത് വിശ്വസിച്ച് കോടിക്കണക്കിന് രൂപ മുടക്കി വല്ലാർപ്പാടത്ത് തുറമുഖം നിർമ്മിച്ചു.

2003 ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഇന്ത്യയുടെ സമുദ്രമേഖലയുടെ വികസനത്തിനായി ദേശീയ പാത വികസന പരിപാടിയായ `സാഗർ മാല’ എന്ന് നാമകരണം ചെയ്യപ്പെട്ട ഒരുസ്വപ്ന പദ്ധതി പ്രഖ്യാപിച്ചു. തുറമുഖങ്ങൾ, കപ്പൽ ഗതാഗതം, ഉൾനാടൻ ജലപാതകൾ എന്നിവയുൾപ്പെടെ സമുദ്രഗതാഗതത്തിന്റെ എല്ലാ മേഖലകളും ഉൾക്കൊള്ളാൻ പദ്ധതി നിർദ്ദേശിക്കുന്നു, കൂടാതെ വ്യാപാരത്തിന്റെ സാധ്യതകൾ സാക്ഷാത്കരിക്കാൻ ലക്ഷ്യമിടുന്നു.

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് 2004 ഡിസംബർ 15-ന് സ്ഥാപിതമായ ഒരു സ്വകാര്യ സ്ഥാപനമാണ്.പക്ഷെ അതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് സാധിച്ചില്ല.2015ൽ പദ്ധതിക്ക് പുതുജീവൻ ഉണ്ടായി. വിഴിഞ്ഞം പദ്ധതിയുടെ 60%ലേറെ പൂർത്തിയായ ഈ സാഹചര്യത്തിൽ വെറും മൈനൊരിറ്റികളായ മാത്‍സ്യ തൊഴിലാളി സമൂഹം ഈ പദ്ധതിക്ക് തുരങ്കം വയ്ക്കുന്നത് ആരുടെയോ തിരക്കഥയുടെ ഫലം മാത്രമാണ്.

ലത്തീൻ മുക്കുവ സമുദായക്കാർ കുറച്ച് പേർ വിഴിഞ്ഞം പ്രദേശത്തുണ്ട്. പിന്നെ 11 കിലോമീറ്റർ മാറി പൂന്തുറയിലാണ് ഈ സമുദായക്കാർ ഉള്ളത്.ഇതിനിടയിൽ താമസിക്കുന്ന മറ്റ് ഭൂരിപക്ഷം സമുദായങ്ങളും ഈ സമരത്തിൽ പങ്കെടുക്കുന്നില്ല.ലത്തീൻ സഭ അല്ലാതെ CSI, മലങ്കര, പെന്തകോസ്ത്, ലൂദറിൻ, സൽവേഷൻ ആർമി, തുടങ്ങിയ ക്രിസ്ത്യൻ വിഭാഗങ്ങൾനാടിന്റെ വികസനത്തിനായി സമരത്തിൽ നിന്നും വിട്ടുനിൽക്കുന്നു.

വിഴിഞ്ഞത്ത് മുല്ലൂർ എന്ന പ്രദേശത്താണ് പദ്ധതി പ്രദേശം. ഇതൊരു തുറമുഖമല്ല. നാടാർ- നായർ – ഈഴവ, മുസ്ലിം, ധീവര,മറ്റ്സമുദായങ്ങളുമാണ് കൂടുതൽ.

‘വലിയ കടപ്പുറം’ എന്ന ഒരു ചെറിയ കടപ്പുറതാണ് ലത്തീൻ സഭക്കാരുള്ളത്.വല നെയ്യുന്നവരാണ്
അവിടെ ഉള്ളത്. പോർട്ട് വരുന്ന സമയത്ത് കഷ്ടിച്ചു ഇവരുടെ പേരിൽ ഇല്ലാത്ത കണക്കുകൾ പെരുപ്പിച്ച് കാണിച്ചതായി ആക്ഷേപം ഉണ്ട്.

വിഴിഞ്ഞം ഫിഷിങ് ഹാർബറിൽ മുസ്ലീങ്ങളാണ് മത്സ്യത്തൊഴിലാളികളിൽ ഭൂരിപക്ഷം. അതിന് ശേഷം വരുന്ന5 ബീച്ചുകളിൽ
ചെറിയ മണൽ ബീച്ചിൽ മുസ്ലീങ്ങൾ മാത്രമാണ് മത്സ്യത്തൊഴിലാളികൾ പ്രധാനമായും വള്ളത്തിൽ പോകുന്നവരല്ല, കമ്പവലത്തൊഴിലാളികളാണ്.
ഹവ്വാ ബീച്ച്,അമ്പലം ബീച്ച് – എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികൾ ഈഴവരാണ്. ഇവിടെ ലത്തീൻ മുക്കുവർ ഇല്ല.തൊട്ടടുത്ത
.
കോവളം ബീചിലും ഈഴവരും മുസ്ലീങ്ങളുമാണ് ഇവിടെ മത്സ്യത്തൊഴിലാളികൾ, നാടാർ, നായർ സമുദായങ്ങളുമാണ് ഭൂരിഭാഗം പേരും.
പനത്തുറ ബീച്ചിൽ ധീവരരാണ് പ്രധാന മത്സ്യത്തൊഴിലാളികൾ, കുറച്ച് മുസ്ലീങ്ങളുമുണ്ട്.
പിന്നെ അടുത്ത് വരുന്ന പ്രധാന ബീച്ചായ പൂന്തുറ യിൽ മാത്രമാണ് ലത്തീൻ മുക്കുവസമുദായം മാത്സ്യതൊഴിൽചെയ്യുന്നത്. ഇവർക്ക് യാതൊരു പരാതിയും ഇല്ല എന്നതും ശ്രദ്ധേയമാണ്.

തീരം ശോഷിക്കുന്നു എന്നതാണ് ഇവർ ഉയർത്തുന്ന വാദം. കലാകാലങ്ങളായി ഈ പ്രകൃതിയുടെ പ്രതിഭാസം കാരണം കടൽ കര നഷ്ടപെടുകയും, കടൽ കടയിലേക്ക് വ്യാപിക്കുകയും ചെയ്യാറില്ലേ?. തുറമുഖമില്ലാത്ത രാജ്യങ്ങളിൽ തീരശോഷണം സംഭവിക്കാറില്ലേ?..”

 

https://www.facebook.com/BShineRajNadar/posts/pfbid02QBpHzGQ3PyU1fB2z4jqCEk1Ekec12rGxPuGFQ2aShGotE89HR185sM3D7PAxnAPfl

Leave a Reply

Your email address will not be published. Required fields are marked *