തിരുവനന്തപുരം :സ്നേഹസ്പർശം ഫൌണ്ടേഷനും MMCA യും ചേർന്ന് നടത്തിയ ഷോർട്ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച തിരക്കഥക്ക് (ചെങ്കടൽ )ഉള്ള അവാർഡ് തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ വച്ചു മുൻ MLA ADV Tശരത്ചന്ദ്ര പ്രസാദിൽ നിന്നും എഴുത്തുകാരനും സംവിധായകനും ആയ ഷിനോജ് മാധവൻ ഏറ്റുവാങ്ങി
ചെങ്കടലിലെ അഭിനയത്തിലൂടെ ബിതുൽ ബാബു ചാക്കോയും പങ്കാരമു, അള എന്നീ ചിത്രങ്ങളിലെ അഭിനയത്തിൽ കൂടി സിബി കൈതാരവും മികച്ച നടന്മാർക്കുള്ള അവാർഡ് പങ്കിട്ടു. ചെങ്കടലിലെ അഭിനയത്തിൽ കൂടി മികച്ച നടിക്കുള്ള അവാർഡ് ഷാനു പ്രിയയും കരസ്ഥമാക്കി.
ചടങ്ങിൽ മുൻ മന്ത്രി M വിജയകുമാർ, സംസ്ഥാന ഭിന്നശേഷി കമ്മീഷണർ S H പഞ്ചാപകേശൻ, സിനിമാതാരം കൊല്ലം തുളസി,സ്നേഹസ്പർശം ചെയർമാൻ പാച്ചലൂർ സുരേഷ് മാധവ്, ശിവബോധനന്ദ സ്വാമികൾ,കവികൾ ആയ കാര്യാവട്ടം ശ്രീകണ്ഠൻ നായർ, മണികണ്ഠൻ മണലൂർ, മുൻ മേയർ ADV രാഖീ രവികുമാർ,ഭാരതീയം ട്രസ്റ്റ് ചെയർമാൻ കരമന ജയൻ എന്നിവർ പങ്കെടുത്തു.
ചെങ്കടൽ തിരക്കഥക്ക് പ്രചോദകരായ AS ദിലീഷ്, ഉണ്ണിരാജ്,NNR കുമാർ,ശ്യം ലെനിൻ, സുകേഷ് മുതൽ ചിത്രത്തിൽ അഭിനയിച്ച ബാബു Babu Aluva മുതൽ മുപ്പതോളം കലാകാരമാരോടും. ലെനിൻ s ലെങ്കയിൽ, ബിജു രവീന്ദ്രൻ, ചന്ദ്രമോഹൻ, അനുരൂപ്, ഷാനവാസ് തത്തപ്പിള്ളി, ശ്യം ശീതൾ, നിർമ്മാതാക്കൾ ആയ ശാലിൻ എസ് ഹർഷൻ , ദിലീപ്കൈതാരം എന്നിവരോടും, ഇത് വരെ എന്നെ സപ്പോർട്ട് ചെയ്യുന്ന നിങ്ങൾ ഓരോരുത്തരോടും സ്നേഹവും നന്ദിയും ഷിനോജ് അറിയിച്ചു.
കാണാത്തവർക്കായ് ചെങ്കടൽ ഫിലിം ലിങ്ക്