കൊച്ചിയുടെ സൗന്ദര്യറാണിമാരെ തെരഞ്ഞെടുത്തു1 min read

3/7/22

റിപ്പോർട്ടിങ്:എം.കെ.ഷെജിൻ.

കൊച്ചി :കൊച്ചിയുടെ സൗന്ദര്യ റാണി പട്ടം മിസ് കൊച്ചിൻ ആൻ വിൽഫ്രഡ്‌ കരസ്ഥമാക്കി.കൊച്ചിയുടെ മിടുക്കനായ യുവാവായി മിസ്റ്റർ കൊച്ചിൻ അഭിജിത്ത് വി അവാർഡ് വാങ്ങി. വിവാഹശേഷവും ഫാഷൻ ഷോ റാമ്പിൽ എത്തിയ സമർത്ഥയാ യ സ്ത്രീയായി ജൂലിയറ്റ് ജോമിയെ മിസ്സിസ് കൊച്ചിൻ ആയി തെരഞ്ഞെടുത്തു. മിസ്റ്റർ കൊച്ചിൻ, മിസ് കൊച്ചിൻ ,മിസ്സിസ് കൊച്ചിൻ എന്നീ സൗന്ദര്യമത്സരം ജേതാക്കളെ തിരഞ്ഞെടുത്തു.

കേരളത്തിലുടനീളം ഓൺലൈൻ വഴി ഒഡീഷൻ മത്സരം നടത്തി 300 ൽ പരം ക്യാൻഡിഡേറ്റ് സിൽ നിന്നും 15 പേരെ വീതമാണ് ഓരോ കാറ്റഗറിയിൽ നിന്നും തെരഞ്ഞെടുത്തത്. കാശിനാഥന്റെ ഉടമസ്ഥതയിലുള്ള ഉള്ള സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനിയാണ് സൗന്ദര്യമത്സരം സംഘടിപ്പിച്ചത്. ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങൾക്ക് ആണ് കൂടുതലും അവസരം നൽകുന്നത്.

കഴിഞ്ഞ അഞ്ചുവർഷമായി സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനി നടത്തിവരുന്ന ഫാഷൻ ഷോകൾ : കേരള ഫാഷൻ ഫെസ്റ്റ് സീസൺ വൺ. ലിറ്റിൽ കിംഗ് ആൻഡ് ക്വീൻ കേരള സീസൺ വൺ. സീസൺ 2. സിഗ്നി വുഡ്സ് സിനി അവാർഡ്. മിസ്സ്‌, മിസിസ്& മിസ്റ്റർ കേരള 2021.ഇവയൊക്കെയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *