15/10/22
കണ്ണൂർ :കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്ന് സ്‌പീക്കർ.അധ്യാപകര്‍ സിലബസ് മാത്രം നോക്കാതെ കുട്ടികളുടെ സ്വഭാവ സവിശേഷതകള്‍ കൂടി മനസിലാക്കണം. തെറ്റ് കണ്ടെത്തുകയാണെങ്കില്‍ പരസ്യമായി വിചാരണ ചെയ്യാതെ രക്ഷിതാക്കളെ വിവരമറിയിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
തലശ്ശേരി വടക്കുബാട്ട്ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയും പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ പോലും ലഹരിക്ക് അടിമപ്പെടുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. രാഷ്ട്ര നിര്‍മ്മാണത്തില്‍ ഏറ്റവും വലിയ പങ്ക് വഹിക്കേണ്ടവരാണ് വിദ്യാര്‍ഥികള്‍. അതിനാല്‍ സാമൂഹ്യ വിരുദ്ധ ശക്തികള്‍ക്കെതിരെ ജാഗ്രതയോടെ മന്നേറാന്‍ വിദ്യാര്‍ഥികള്‍ക്കാകണം. മദ്യപിച്ചാല്‍ മറ്റുള്ളവര്‍ക്ക് മനസിലാകും. എന്നാല്‍ ഇന്ന് ഉപയോഗിച്ചാല്‍ മറ്റാര്‍ക്കും മനസിലാക്കാന്‍ കഴിയാത്ത തരത്തിലുള്ള മയക്കുമരുന്നാണ് വിപണിയിലുള്ളത് സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അദ്ധ്യക്ഷത വഹിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.ശ്രീഷ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ആര്‍.സംഗീത, കെ.ഷാജി, വാര്‍ഡ് അംഗം എം.ബാലന്‍, കണ്ണൂര്‍ ആര്‍.ഡി.ഡി.പി.വി പ്രസീത, ഡി.ഡി.ഇ ശശീന്ദ്ര വ്യാസ്, തലശ്ശേരി ഡി.ഇ.ഒ എ.പി. അംബിക, തലശ്ശേരി നോര്‍ത്ത് എ.ഇ.ഒ വി.ഗീത, അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ദീപക്, വടക്കുബാട്ട് ജി. എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ടി.ഒ.ശശിധരന്‍, പ്രധാനാദ്ധ്യാപകന്‍ ബാബു എം.പ്രസാദ്, പി.ടി.എ പ്രസിഡന്റ് കെ.വി.വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.