‘നമ്മുടെ നാട്ടില്‍ ഏത് തരത്തിലുള്ള രാഷ്ട്രീയം വേണമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇതിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. സി.ഒ.ടി.നസീറിനോടും ഉമ്മയോടും പ്രത്യേക സ്നേഹവും നന്ദിയുമുണ്ട്. സി.ഒ.ടി.നസീര്‍ വിദേശത്താണ്. ഉമ്മ നേരിട്ട് വരുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് പെട്ടെന്ന് ചില ശാരീരിക ബുമുട്ടുകളുണ്ടായി. വാട്സാപ്പില്‍ വീഡിയോ കോള്‍ വിളിച്ച് അവര്‍ സംസാരിച്ചു’, ചാണ്ടി ഉമ്മന്‍ പറഞ്ഞു.
‘സ്നേഹത്തിന്റെ കട തുടങ്ങണമെന്നാണ് രാജ്യത്തിന്റെ ഭാവി വാഗ്ദാനമായ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം. വിദ്വേഷവും വെറുപ്പും വേണ്ട, ആരോടും വൈരാഗ്യവും വേണ്ട എന്ന രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഉമ്മന്‍ചാണ്ടി വേട്ടയാടപ്പെട്ടതുപോലെ മറ്റൊരാളും വേട്ടയാടപ്പെടാന്‍ പാടില്ല.’ ഈ തിരഞ്ഞെടുപ്പില്‍ അതും ചര്‍ച്ചയാണെന്നും ചാണ്ടി ഉമ്മന്‍ തന്റെ അഭിപ്രായത്തിൽ രേഖപ്പെടുത്തി.