സ്റ്റുഡന്റ് കൗൺസിലർ അഭിമുഖം നടത്തുന്നു1 min read

 

തിരുവനന്തപുരം :പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഞാറനീലി ഡോ.എ.വി.എൻ.സി.ബി.എസ്.ഇ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ/ ഹോസ്റ്റൽ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർത്ഥികൾക്ക് കൗൺസലിങ് നൽകുന്നതിനും, കരിയർ ഗൈഡൻസ് നൽകുന്നതിനും സ്റ്റുഡന്റ് കൗൺസിലർ (പുരുഷൻ) നിയമനത്തിനായി അഭിമുഖം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. എം.എ സൈക്കോളജി/ എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗൺസിലിങ് പരിശീലനം നേടിയവരായിരിക്കണം), എം.എസ്.സി സൈക്കോളജി എന്നിവയാണ് യോഗ്യത. കേരളത്തിന് പുറത്തുളള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

കൗൺസിലിങിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിങ് രംഗത്ത് മുൻപരിചയം ഉള്ളവർക്കും, ക്ലിനിക്കൽ സൈക്കോളജി പഠിച്ചവർക്കും മുൻഗണന ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 19 രാവിലെ 10.30ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *