ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകി കൂടെ?.. സർക്കാർ എന്തിന് ക്ഷേത്ര ഭരണത്തിൽ ഇടപെടുന്നു?..:സുപ്രീംകോടതി1 min read

27/1/23

ഡൽഹി :ക്ഷേത്ര ഭരണത്തിൽ  സർക്കാർ ഇടപെടാതെ വിശ്വാസികൾക്ക് നൽകികൂടെയെന്ന് സുപ്രീംകോടതി.

ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് ആന്ധ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.അഭയ് എസ്.ഓക എന്നിവരങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ക്ഷേത്ര ഭരണത്തിന് സര്‍ക്കാര്‍ നിയമിച്ച എക്‌സിക്യുട്ടീവ് ഓഫീസറുടെ നിയമനം ഹൈക്കോടതി തടഞ്ഞിരുന്നു.എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നായിരുന്നു ആന്ധ്ര ഹൈക്കോടതി വിധിച്ചത്.

അഹോബിലം മഠത്തിന്റെ അവിഭാജ്യ ഘടകമാണ് ക്ഷേത്രം. മഠം തമിഴ്‌നാട്ടിലും ക്ഷേത്രമായി എന്നതിന്റെ പേരില്‍ ക്ഷേത്രഭരണത്തിലുള്ള മഠത്തിന്റെ അവകാശം നഷ്ടമായില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു.ഇതിനെതിരെ ആന്ധ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *