2/2/23
തിരുവനന്തപുരം :നേമം ബ്ലോക്കിലെ, വെള്ളായണി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനംവിപണന കേന്ദ്രത്തിൽ നിന്നും കുറ്റ്യാടി തെങ്ങിൽതൈ വാങ്ങികൊണ്ട് സുരേഷ്‌ഗോപി നിർവഹിച്ചു.
20ലക്ഷം കോടി രൂപ കർഷകർക്ക് വായ്പ്പനൽകാനായി മാറ്റിവച്ച കേന്ദ്ര ബജറ്റ് വികസിത ഇന്ത്യയെ സൃഷ്ടിക്കുന്നതിന് അടിസ്ഥാനം പാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സൻസദ് ആദർശ് ഗ്രാമീൺയോജനയുടെ ഭാഗമായി വെള്ളായണിയിലും പരിസര പ്രദേശത്തുമായി 8കോടിയോളം രൂപയുടെ വികസനം കൊണ്ടുവരാൻ എം പി എന്നനിലയിൽ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വെള്ളായണി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ചെയർമാൻ അഡ്വ. എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. നേമം ശാന്തിവിള മാർക്കറ്റിൽ ആരംഭിച്ച വിപണന കേന്ദ്രത്തിൽ വളം, കീടനാശിനി, കാർഷികഉപകരണങ്ങൾ, ചെടികൾ, ഫലവൃക്ഷതൈകൾ തുടങ്ങിയവ ലഭ്യമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട കാർഷിക പദ്ധതികളും, കർഷക ആനുകൂല്യങ്ങളും കർഷകർക്ക് ലഭ്യമാക്കുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് ചെയർമാൻ അഡ്വ. എസ്. സുരേഷ് പറഞ്ഞു.
ചടങ്ങിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ചന്ദുകൃഷ്ണ, സിസ്സ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ് കുമാർ,കെ. വി. കെ. തിരുവനന്തപുരത്തുനിന്നും ഡോ. മഞ്ജു തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ലത കുമാരി, ജയലക്ഷ്മി, അജിത് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആതിര, സുമോദ് കല്ലിയൂർ, കൃഷി ഓഫീസർ സ്വപ്ന, എന്നിവർ ആശംസകൾ അർപ്പിച്ചു. കമ്പനി സി ഈ ഒ നോബിൾ നന്ദിയും പറഞ്ഞു.