പാകിസ്താനിലേക്ക് പോകരുത്, അവിടെ സ്ഥിതി വളരെ പരിതാപകരം; അഫ്ഗാൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി താലീബാൻ ഭരണകൂടം1 min read

കാബൂള്‍:  പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരോട്  നിര്‍ദ്ദേശിച്ച്‌ അഫ്ഗാനിസ്ഥാനിലെ താലീബാൻ ഭരണകൂടം.

പാകിസ്താനില്‍ കഴിയുന്നവര്‍ എത്രയും വേഗം മടങ്ങിവരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാകിസ്താനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കണിച്ചുകൊണ്ട് വിദേശകര്യ മന്ത്രാലയമാണ് ഈ  നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

വൻപ്രതിഷേധമാണ്  ഇന്ധന- വൈദ്യുതി വിലവര്‍ദ്ധനവിനെതിരെ  പാകിസ്താനില്‍ ഉടനീളം നടക്കുന്നത്. നിലവില്‍ പാകിസ്താനില്‍ ലിറ്റര്‍ പെട്രോളിന് 305 രൂപയാണ്. 14.91 രൂപാണ് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. ഹൈസ്പീഡ് പെട്രോളിന് 311.84 രൂപയാണ് വില. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയാറാൻ സ്വീകരിച്ച നടപടികളാണ് പാകിസ്താനെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയുണ്ടായത്.

രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്. പ്രധാന നഗരമായ കറാച്ചിയെയും പെഷവാറിനെയും വൈദ്യുതി പ്രതിസന്ധി സാരമായി ബാധിച്ചിരിക്കുകയാണ്. പ്രമുഖ വ്യാപാര സ്ഥാപനങ്ങളും വൈദ്യുതി ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫാക്ടറികളുടെയും നിര്‍മ്മാണ യൂണിറ്റുകളുടെയും പ്രവര്‍ത്തനങ്ങളും നിലച്ച നിലയിൽ തന്നെയാണ്.

പാര്‍ലമെന്റ് പിരിച്ചുവിട്ടതിനാല്‍ താത്കാലിക കാവല്‍ പ്രധാനമന്ത്രിക്കാണ് ഭരണചുമതല. പാര്‍ലമെന്റ്‌ലേക്കുള്ള തിരഞ്ഞെടുപ്പും അടുത്തുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിലേക്കുള്ള പണം എവിടെ നിന്നും കണ്ടെത്തുമെന്നതില്‍ പോലും  തിരഞ്ഞെടുപ്പ് കമ്മീഷനും ഉത്തരമില്ലാത്ത അവസ്ഥയാണ്. വിലക്കയറ്റവും പ്രതിസന്ധികളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നുള്ളതാണ് പ്രധാന വസ്തുത.

Leave a Reply

Your email address will not be published. Required fields are marked *