തിരുവനന്തപുരം :പണിമുടക്കി സമരം ചെയ്ത കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയിലെ അംഗങ്ങൾക്ക് എതിരെയുള്ള പ്രതികാര നടപടിയിൽ നിന്ന് കെഎസ്ആര്‍ടിസി പിന്മാറി. പണിമുടക്കിയവർക്ക് ഡയസ്‌നോണ്‍ ബാധകമാക്കി ഒരു ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനമാണ് കെഎസ്ആർടിസി മാനേജ്മെൻ്റ് പിൻവലിച്ചത്. സമരം ചെയ്ത ജീവനക്കാര്‍ക്കെതിരെ പ്രതികാര നടപടിക്കുള്ള നീക്കം വാർത്തയായതോടെയാണ് പുതിയ നടപടി.
2025-02-24