ക്വാറി സമരം രണ്ടാം ദിവസം ;തമിഴ് നാട്ടിൽ നിന്നും ലോഡ് വരുന്നത് തടയാൻ ഉപരോധം സംഘടിപ്പിക്കാനൊരുങ്ങി ആൾ കേരള ക്രഷർ -ക്വാറി കോഡിനേഷൻ കമ്മിറ്റി1 min read

18/4/23

തിരുവനന്തപുരം :കേരളത്തിലെ എല്ലാ ക്വാറികളും ക്രഷറുകളും അടച്ചിട്ട് ഏപ്രിൽ 17 തിങ്കൾ മുതൽ ഒരു സംസ്ഥാന വ്യാപക സമരത്തിന് All Kerala Crusher-Quarry Co-ordination committee ആഹ്വാനം നൽകിയിരിക്കുകയായിരുന്നു . വിവിധ പ്രശ്നങ്ങളാൽ കേരളത്തിലെ ക്രഷർ- ക്വാറി വ്യവസായത്തിന്റെ നിലനിൽപ്പ് തന്നെ സംശയത്തിലായിരിക്കുന്ന ഗൗരവകരമായ സാഹചര്യമാണ് നിലനിൽക്കുന്നത് സർക്കാരിൽ നിന്ന് ചില അനുകൂല തീരുമാനങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് നിലനിൽപ്പിനായി നടത്തുന്ന ഈ പോരാട്ടമാണെന്ന് നേതാക്കൾ പറയുന്നു .ഏപ്രിൽ 17 തിങ്കൾ മുതൽ തമിഴ്നാട്ടിൽ നിന്ന് ലോഡുകളുമായി കേരളത്തിലേക്ക്  വരുന്നത് നിർത്തിവയ്ക്കണമെന്ന് അഭ്യർത്ഥിചെങ്കിലും അത് നിർബാദം തുടരുന്നു. ഈ സാഹചര്യത്തിലാണ് ഉപരോധം പോലുള്ള സമരമാർഗങ്ങൾ സ്വീകരിക്കുന്നതെന്ന് ചെയർമാൻ A. M Yusef. (Ex MLA),M. K Babu(ജനറൽ കൺവീനർ )തുടങ്ങിയവർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *