വെള്ളായണി കാളിയൂട്ടിനോടാനുബന്ധിച്ച് ആരോഗ്യഭാരതിയും, നേമം വിദ്യാധിരാജ ഹോമിയോ മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന് തുടക്കമായി1 min read

തിരുവനന്തപുരം :ആരോഗ്യഭാരതി തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ വൈദ്യസേവനം സംഘടിപ്പിക്കുന്നു.
വെള്ളായണി ദേവീ ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ ഏഴു ദിവസം തുടർച്ചയായി വിവിധ വൈദ്യശാസ്ത്ര ശാഖകളെ സമന്വയിപ്പിച്ച് കൊണ്ടുള്ള ആരോഗ്യ ഭാരതിയുടെ നേതൃത്വത്തിൽ ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ നടക്കുന്ന വൈദ്യസേവനത്തിന് തുടക്കമായി.
ക്യാമ്പിന്റെ ഉദ്ഘാടനം ആരോഗ്യ ഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോക്ടർ രഘു,
സംസ്ഥാന സമിതിയംഗം അഭിലാഷ്, ഗ്രാമജില്ലാ കാര്യകർത്താവ് ഹരികുമാർ, ഉൽസവ കമ്മിറ്റി ചെയർമാൻ ഭുവനചന്ദ്രൻ, ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ് മോഹനൻ, കൺവീനർമാരായ ശ്രീകണ്ഠൻ നായർ, രവീന്ദ്രൻ, പ്രവീൺ, ഡോക്ടർ ജോമിറ്റ എന്നിവർ സംയുക്തമായി നിർവ്വഹിച്ചു. ഡോക്ടർ രഘു, ജോമിറ്റ, തൃഷാല, സുവർണ, അൻജിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *