26/8/22
തലശ്ശേരി :നഗരസഭയുടെ പിടിവാശി തകർത്തത് ഒരു വ്യവസായിയുടെ സ്വപ്നങ്ങളെയാണ്. ഹൈക്കോടതി വിധി ഉണ്ടായിട്ടും വ്യക്തി വൈരാഗ്യം മൂലം നഗര സഭയുടെ ക്രൂരത കാരണം സ്വന്തം സ്ഥാപനത്തിന് പൂട്ടിട്ടതോടെ, മനം നൊന്താണ്നാ ടുവിട്ടത്. രാജ് കബീര്‍, ഭാര്യ ശ്രീവിദ്യയെയും പൊലീസ് തലശ്ശേരിയിലെത്തിച്ചു.ഇവരെ തലശ്ശേരി കോടതിയില്‍ ഹാജരാക്കും.കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.
തലശ്ശേരി നഗരസഭയുടെ ഭാഗത്തു നിന്നും പ്രതികാരനടപടിയാണ് തങ്ങള്‍ക്കു നേരെയുണ്ടായതെന്ന് രാജ് കബീര്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. നഗരസഭയുടെ ഭീഷണി കാരണമാണ് തങ്ങള്‍ നാടുവിട്ടുപോയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചത് കണ്ടില്ലേ?. അതു തന്നെയാണ് ഉത്തരം. താന്‍ ഒരു നിയമവും ലംഘിച്ചിട്ടില്ല. അതുകൊണ്ടല്ലേ ഹൈക്കോടതി നഗരസഭയുടെ നടപടി സ്‌റ്റേ ചെയ്തത്.
താന്‍ അനധികൃതമായി കയ്യേറിയിട്ടുണ്ടോ എന്ന് മാധ്യമങ്ങള്‍ സ്ഥാപനത്തില്‍ വന്ന് പരിശോധിച്ചു നോക്കൂവെന്നും രാജ്കബീര്‍ അഭിപ്രായപ്പെട്ടു. വ്യവസായ മന്ത്രി പി രാജീവ് തന്നെ സഹായിച്ചിരുന്നു. വ്യവസായ മന്ത്രിമാത്രമാണ് സഹായിച്ചതെന്നും രാജ് കബീര്‍ പറഞ്ഞു. ഏറ്റവും നല്ല സംരംഭകനെന്ന അവാര്‍ഡ് വ്യവസായമന്ത്രി തന്റെ മകന് നല്‍കിയതാണ്. മകന് സ്ഥാപനം കൈമാറാനിരിക്കുമ്ബോഴാണ് നഗരസഭ ക്രൂരമായി പെരുമാറിയത്. മകനുപോലും വ്യവസായത്തോട് മടുപ്പു തോന്നിയിരിക്കുകയാണ്. നഗരസഭയുടെ പെരുമാറ്റത്തില്‍ ഭയന്നാണ് നാടുവിട്ടതെന്നും രാജ് കബീര്‍ പറഞ്ഞു.
ഫര്‍ണിച്ചര്‍ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടു വിടുന്നു എന്ന് കത്തെഴുതി വച്ചാണ് തലശ്ശേരിയിലെ വ്യവസായി ദമ്പതികൾ പോയത്.നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്നും നഗരസഭക്കെതിരെ എഴുതിയ കത്തില്‍ പറയുന്നുണ്ട്. തലശേരിയില്‍ ഇവര്‍ നടത്തിയിരുന്ന ഫര്‍ണീച്ചര്‍ കടയ്ക്കു സമീപം സ്ഥലം കയ്യേറിയെന്ന് കാണിച്ചാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ നഗരസഭ നോട്ടിസ് നല്‍കിയത്.