18/7/23
കവിത
ഏതു…. നിമിഷവും.
എരിഞ്ഞുതീരേണ്ടജന്മവാടിയില്ലല്ലോ
എണ്ണിത്തീരാത്തമോഹപ്പൂക്കൾ വിരിഞ്ഞത്
എത്രപരിമൃതുക്കളായിപറന്നടുത്തു എന്നിൽ
എത്രത്തോളംമധുകണംനുകർന്നിരുന്നു നീ
വഴിയമ്പലങ്ങൾ തേടി നീങ്ങുന്ന പാദങ്ങൾ
വേച്ചുവീഴുന്നക്കോലങ്ങൾ കാണാമെവിടേയും
വിണ്ണിനകത്താരിൽകാണാം മായാലോകം
വിട്ടുകളഞ്ഞിടുംമാനവഹൃത്തിലുള്ളതെല്ലാം
നിറഞ്ഞൊഴുകിയ ചിന്താ മാനസം വരണ്ടു
നിത്യയൗവനകഥകൾകേൾക്കാനില്ലയിവിടെ
നിശയുടെനിദ്രയാണ്ടുനീങ്ങുന്ന ജന്മങ്ങൾ
നിശമലർസ്വപ്നങ്ങൾകാറ്റിൽ വീണുടഞ്ഞു
കണ്ടുമടുത്തൊരുകാഴ്ചകൾകടവിൽ താണു
കാണാത്തമോഹങ്ങൾമനസ്സിൽ കൊഴിഞ്ഞു
കടമമറന്നൊരുവീഥികളിൽ മുൾച്ചെടി മുളച്ചു
കരഞ്ഞുതളർന്നൊരുഅരുമ കിടാവിനെ മറന്നു
മറക്കാനാവാത്ത രാക്കിളി പാട്ടും മറന്നു പോയി
മനസ്സിൽപ്രതിഷ്ഠിച്ചമാധവ ശില്പം വീണുടഞ്ഞു
മാതൃത്വസുകൃതപുണ്യത്തിൻ താളം പിഴച്ചു
മഹാസാഗരത്തിൽ ദുഃഖ മാത്രം കാണാം
തങ്കമണി ശ്രീകണ്ഠൻ