വ്യത്യസ്തമായ ഒരു പ്രേതകഥയുമായെത്തുകയാണ് സംവിധായകൻ എ.കെ.ബി.കുമാർ.ദിബേണിംഗ് ഗോസ്റ്റ് എന്ന് പേരിട്ട ഈ ചിത്രത്തിൻ്റെ ചിത്രീകരണം പെരുമ്പാവൂർ, മൂന്നാർ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.
മൂന്നാറിലെ പ്രസിദ്ധമായ തരകൻ ബംഗ്ലാവിൽ നടക്കുന്ന, ആരെയും ഞെട്ടിപ്പിക്കുന്ന സംഭവ പരമ്പരകളുടെ ആവിഷ്കരണമാണ് ഈ ചിത്രം. തരകൻ ബംഗ്ലാവിൽ, തൻ്റെ പുതിയ ചിത്രത്തിൻ്റെ തിരക്കഥ എഴുതാനായി പ്രസിദ്ധ സംവിധായകൻ ജോൺ സാമുവേൽ [ ബോബൻ ആലുമ്മൂടൻ] എത്തുന്നു.പ്രേതങ്ങളിൽ വിശ്വാസമില്ലാത്ത, ജോൺ സാമുവേലിന്, പിന്നീട് പുതിയ ജീവിത അനുഭവങ്ങളാണ് ഉണ്ടാവുന്നത്. താൻ എഴുതിത്തുടങ്ങിയ കഥയേക്കാൾ, സംഭവബഹുലമായ മറ്റൊരു കഥ! അത് തരകൻ ബംഗ്ലാവിൻ്റെ ഉടമയായിരുന്ന തരകൻ്റെ കഥയായിരുന്നു!
തരകനായി റഫീക് ചോക്ളിയും, തരകൻ്റെ ഭാര്യ ലക്ഷ്മിയായി വൈഗ റോസും വേഷമിടുന്നു. വ്യത്യസ്തമായ കഥയും, അവതരണവും ദ ബേണിംഗ് ഗോസ്റ്റ് എന്ന ചിത്രത്തിൻ്റെ മാറ്റ് വർദ്ധിപ്പിക്കുന്നു.
എസ്.ജെ.പ്രൊഡക്ഷൻസിനു വേണ്ടി ജോസ് ദേവസ്യ, സെബി ഞാറയ്ക്കൽ എന്നിവർ നിർമ്മിക്കുന്ന ദ ബേണിംഗ് ഗോസ്റ്റ് എ.കെ.ബി കുമാർ രചന, സംവിധാനം നിർവ്വഹിക്കുന്നു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – മെഹമ്മൂദ് കെ.എസ്, ഡി.ഒ.പി – ഷെട്ടി മണി, ആർട്ട് -കെ.കെ.ബിജു, ബി.ജി.എം- ജോയി മാധവ്, ഡി.ഐ-അലക്സ് വർഗീസ്, മേക്കപ്പ് -ജയൻ എരുവേശി, കോസ്റ്റൂമർ – ദേവകുമാർ കീഴ്മാട്, എഫക്റ്റ് – ബെർലിൻമൂലം പള്ളി, പ്രൊഡക്ഷൻ കൺട്രോളർ-നിധീഷ് മുരളി, അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, സ്റ്റിൽ – സാബു പോൾ, പി.ആർ.ഒ- അയ്മനം സാജൻ
ബോബൻ ആലുംമൂടൻ, റഫീക് ചോക്ളി, ജോജോ സിറിയക്, എ.കെ.ബി.കുമാർ, ജോസ് ദേവസ്യ, സെബി ഞാറക്കൽ, സജിവൻ ഗോഗുലം, വൈഗ റോസ്, അസ്മി പിള്ള, ശിവദാസ് മാറമ്പള്ളി, ജീവ, സി.കെ.സാജു ,ലൈല, ഷെറിൻ എന്നിവർ അഭിനയിക്കുന്നു.