കൊച്ചി :മസാല ബോണ്ട് കേസില്‍ ഇ.ഡി സമൻസ് ചോദ്യംചെയ്തുള്ള തോമസ് ഐസകിന്റെയും കിഫ്ബിയുടെയും ഹർജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വന്നതിനാല്‍ ജസ്റ്റിസ് ദേവൻ രാമചന്ദ്രന് പകരം ജസ്റ്റിസ് ടി.ആർ രവിയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക.
സമൻസ് ചോദ്യംചെയ്തുള്ള ഐസകിൻ്റെ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും സമൻസ് അയച്ചത് എന്തിനാണെന്ന് ഇ.ഡി ഇന്ന് കോടതിയെ അറിയിക്കും. കഴിഞ്ഞ തവണ ഐസകിന്റെ ഹർജി പരിഗണിക്കവെ ഇക്കാര്യം അറിയിക്കാൻ ഇ.ഡി കൂടുതല്‍ സാവകാശം തേടിയിരുന്നു.