9/5/23
പ്രമുഖ ഗാന്ധിയൻ ,1884-ൽ കൊല്ലം പട്ടത്താനത്ത് ജനിച്ചു.മെട്രിക്കുലേഷൻ കഴിഞ്ഞ് തോമസ് സ്റ്റീഫൻ കമ്പനിയിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. കമ്പനി ഡയറക്ടറായി വിരമിച്ചു.1935-ൽ പട്ടത്താനം കാഷ്യു കമ്പനി സ്ഥാപിച്ചു. ഹരിജൻ സേവാ സംഘത്തിൻ്റെ കൊല്ലം ജില്ലാ സെക്രട്ടറി, കൊല്ലം മുൻസിപ്പൽ കൗൺസിലർ, കൊല്ലം പൂവർ ഹോം മാനേജിംഗ് കമ്മിറ്റി അംഗം, കൊല്ലം ശ്രീ നാരായണ കോളേജ് രൂപികരണ കമ്മിറ്റി അംഗം, തൻ്റെ പട്ടണത്തിലെ പട്ടികജാതിക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അദ്ദേഹം ഒരു നിശാപാഠശാല സ്ഥാപിച്ചു. അത് വളരെക്കാലം പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചു.നിരവധി പട്ടികജാതി കുടുംബങ്ങൾക്ക് സൗജന്യമായി വസ്തുവും വീടും ജോലിയും നൽകി സമൂഹ്യത്തിൻ്റെ മുൻനിരയിൽ കൊണ്ടുവന്ന ഗാന്ധിയൻ ആയിരുന്നു തോട്ടത്തിൽ എസ്.എം.പത്മനാഭൻ. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ മഹാത്മാഗാന്ധി അറിയുകയും ഗാന്ധിജിയുടെ 4-ാം മത് കേരള സന്ദർശനത്തിൻ്റെ ഭാഗമായി 1934 ജനുവരി 20 ന് കൊല്ലം ഉളിയക്കോവിലുള്ള അദ്ദേഹത്തിൻ്റെ വസതി സന്ദർശിക്കുകയും അദ്ദേഹത്തിൻ്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങളെ ഗാന്ധിജി പ്രശംസിയ്ക്കുകയും ചെയ്തു. അവിടെവച്ച് ഗാന്ധിജിയുടെ ശ്രദ്ധയിൽപ്പെട്ട പട്ടികജാതി കാരുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ഉളിയക്കോവിലിൽ ദാനമായി ലഭിച്ച സ്ഥലത്ത് പൊതുകിണർ നിർമ്മിക്കുന്നതിന് ഗാന്ധിജി നേതൃത്വം നൽകിയതും ഈ സന്ദർശനത്തിൻ്റെ ശ്രദ്ധേയമായ അനുഭവമായിരുന്നു. തുടർന്ന് ഗാന്ധിജി തിരുവനന്തപുരത്തെ പൊതുയോഗത്തിൽ രാവിലെ താൻ നേരിട്ട് കണ്ട വെള്ളത്തിൻ്റെ പ്രശ്നം ഹൃദയസ്പർശിയായി വിവരിച്ചു.1968 മേയ് 9 ന് ഗാന്ധിയൻ കർമ്മയോഗത്തിലെ കർമ്മയോഗിയായ തോട്ടത്തിൽ എസ്.എം.പത്മനാഭൻ അന്തരിച്ചു.